നബിദിനാശംസകൾ / മര്‍ഹബ

>> Saturday, March 7, 2009

വമാ അർസൽനാക ഇല്ലാ റഹ്‌ മത്തുൻലിൽ ആലമീൻ ( വി.ഖുർ ആൻ )

അഥവാ..
ലോകത്തിനാകമാനം അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല

വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ 1483 മത്‌ ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.

കാരുണ്യത്തിന്റെ പ്രതീകമായ തിരു ദൂതരുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താനും സ്നേഹവും സൗഹാർദ്ദവും ഊട്ടിവളർത്തി ലോകത്ത്‌ ശാന്തിയും സമാധാനവും വളർത്താനും നമുക്കേവർക്കും കഴിയട്ടെ..


അനിവാര്യമായ ചില കാരണങ്ങളാൽ ബൂലോകത്തു നിന്നും മാറി നിൽക്കേണ്ടി വന്നു. പിയപ്പെട്ടവരുടെ ബ്ലോഗ്‌ പോസ്റ്റുകൾ ഒന്നും നോക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും വരാം എന്ന ആഗ്രഹത്തോടെ ചുരുക്കുന്നു.


മുൻപൊരിക്കൾ എഴുതി പോസ്റ്റ്‌ ചെയ്ത ഒരു നബിദിന ഗാനം ഇവിടെ ഏവർക്കുമായി സമർപ്പിക്കട്ടെ..


സ്നേഹപൂർവ്വം
പി.ബി


മര്‍ഹബ

രീതി : അറബ്‌ നാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും...

അഖില ലോകര്‍ക്കനുഗ്രഹമായുദിച്ച ദീപ ശിഖയായ്‌,
മനിതര്‍ക്കെല്ലാം അറിവിന്‍ പ്രഭ ചൊരിഞ്ഞ ത്വാഹ നബിയേ..
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .

(അഖില ലോകര്‍...

ഏവര്‍ക്കും കണ്മണിയായി പിറന്നു,
കാരുണ്യക്കടലായി യാസീന്‍ വളര്‍ന്നു,
അല്‍-അമീനെന്നുള്ള സ്ഥാനപ്പേര്‍ വന്നൂ-
തിരുനബി ത്വാഹാ...
ഹഖിൻ‍-നിലാവൊളി ത്വാഹാ...

(അഖില ലോകര്‍...

ഹിറാ ഗുഹയില്‍ പതിവായ്‌ നബി തപസ്സിരുന്നു ഏകനായ്‌,
വഹ്‌യുമായി ജിബ്‌രീലെത്തി അരുളി അന്ന്‌ ഇഖ്‌റഅ്‌
പ്രബോധനത്തിന്‍ പ്രഥമഘട്ടം പരീക്ഷണങ്ങള്‍ നിറഞ്ഞൂ...
മുശ്‌രിക്കുകൾ , മുനാഫിക്കുകൾ കുതന്ത്രവുമായ്‌ നിരന്നൂ..

(അഖില ലോകര്‍...

തൌഹീദിന്‍ പരിമളം പാരില്‍ പരത്തി,
ആരാധനക്കര്‍ഹന്‍ ഒരുവനെന്നോതി,
കേട്ട്‌ കുഫ്ഫാറുകള്‍ വാളൂരി നീങ്ങി-
നബിയെ വധിക്കാന്‍, തിരു -നബിയെ വധിക്കാൻ..

(അഖില ലോകര്‍...

പിറന്ന മക്കാ നഗരം വിട്ട്‌ ഹിജ്‌ റ പോവാനുറച്ചു.,
മഹമൂദരെ വരവേല്‍ക്കുവാന്‍ മദീനയണിഞ്ഞൊരുങ്ങി..
അഹദവന്റെ അനുഗ്രഹത്താല്‍ വ്യഥകളെല്ലാം ഒഴിഞ്ഞു,
ബദറിന്‍ പട-ക്കളത്തിലന്ന്‌ കുഫ്‌രിയത്തും വിറച്ചൂ..

(അഖില ലോകര്‍...

സത്യ സമത്വത്തിന്‍ പാതയൊരുക്കി,
സത്യ മതത്തിനെ സമ്പൂര്‍ണ്ണമാക്കി,
ഖുര്‍ആനിന്‍ സന്ദേശം മാനവര്‍ക്കേകി.,
ദീപം മറഞ്ഞൂ..
സ്നേഹ -ദൂതര്‍ മറഞ്ഞൂ...

(അഖില ലോകര്‍...

64 comments:

ജിജ സുബ്രഹ്മണ്യൻ March 9, 2009 at 1:19 PM  

നബിദിന ഗാനം ഈണത്തിൽ മൂളി നോക്കി.നന്നായിട്ടുണ്ട് ബഷീറിക്ക.നബിദിനം ഐശ്വര്യപൂർണ്ണമായിരിക്കട്ടെ

ബഷീർ March 10, 2009 at 2:42 PM  

kanthaarikutty,

thank you very much

അരുണ്‍ കരിമുട്ടം March 17, 2009 at 8:39 AM  

ഇക്കാ,
നബിദിനം സന്തോഷത്തോടെ ആഘോഷിച്ചു എന്ന് കരുതുന്നു.നബിദിന ഗാനം വായിച്ചു.ഈണത്തെ കുറിച്ച് വലിയ ബോധമില്ല,എങ്കിലും വരികള്‍ നന്നായിരിക്കുന്നു

ബഷീർ March 25, 2009 at 11:44 AM  

>അരുൺ കായം കുളം

വന്നതിൽ സന്തോഷം

നബിദിനാഘോഷങ്ങൾ തുടരുന്നു ..

സുഖമെന്ന് കരുതട്ടെ.. മറുപടി വൈകിയതിൽ ക്ഷമിക്കുക ..ബ്ലോഗിൽ നിന്ന് അകലെയായിരുന്നു

ചെറിയപാലം April 14, 2009 at 8:08 PM  

ബഷീർ,
താങ്കൾ അരുടെ ചര്യ്യാണു പിൺപറ്റുന്നതു?

ബഷീർ April 15, 2009 at 9:14 AM  

>ചെറിയ പാലം ,

റഹ്മത്തുല്ലിൽ ആലമീൻ അഥവ ലോകാനുഗ്രഹിയായ മുഹമ്മദ് നബി (സ) തങ്ങളുടെ ചര്യ.

ചെറിയപാലം April 15, 2009 at 12:25 PM  

അനുഗ്രഹീതാനായ നബി(സ) ആറ്ക്കെങ്കിലും "ജന്മദിനാശംസകൾ " നേർന്നതയി തങ്കൾക്കു അറിയാമൊ? തെളിയിക്കാമൊ?
നബിയുടെ മരണ ശേഷം സ്വഹബികൽ ചെയ്തായി തെളിയിക്കാമൊ? ഒരു ഹദീസു കാണിക്കാമൊ?

ബഷീർ April 15, 2009 at 1:14 PM  

ഒരു കാര്യം നിശേധിക്കുമ്പോൾ നിശേധിക്കുന്നവരാണ് തെളിവ് തരേണ്ടത്.

പിന്നെ നബി (സ) ചെയ്തതല്ലാത്ത ഒന്നും ചെയ്യരുതെന്നാണല്ലോ താങ്കൾ ഇവിടെ അർത്ഥമാക്കുന്നത്. അപ്പോൾ നബി (സ) ചെയ്യാത്തത് സ്വഹാബത്ത് ചെയ്താലും കൊള്ളാൻ പറ്റില്ല. അല്ലേ ?

നബി ചെയ്യാത്തത് സ്വഹാബത്ത് ചെയ്താൽ അത് പിന്തുടരാമോ ?
നബി ചെയ്യാത്തതൊന്നും ആരു ചെയ്താലും പിന്തുടരാൻ കഴിയുമോ ?

ചെറിയപാലം April 15, 2009 at 1:50 PM  

ആദ്യമായി ,ഞാൻ താങ്കളെ നിഷേധിച്ചതല്ല.തെളിവാണു ആവശ്യപ്പെട്ടത്.
കൂടുതൽ മാറിപ്പോകണ്ട്തില്ല. ഞാ‍ൻ ജന്മദിനത്തെപറ്റിയണു ചോദിച്ചത്.
എന്റ്റെ ആദ്യ ചോദ്യങൾക്കു ഉത്തരം തരൂ.എന്നിട്ടു എന്നൊടു ചോദിക്കൂ.

ബഷീർ April 15, 2009 at 2:22 PM  

നബിദിനാഘോഷത്തിന് തെളിവില്ല എന്ന് പറയുമ്പോൾ അതിനാൺ നിങ്ങൾ തെളിവ് തരേണ്ടത്.

നബിദിനഘോഷം എന്ത് കൊണ്ട് അനിസ്ലാമികം എന്ന് തെളിയിക്കുക. വെറുതെ പറഞാൽ പോരാ..

നിശേധിയ്ക്കാൻ ആർക്കും കഴിയുമല്ലോ
അങ്ങിനെ നിശേധിക്കുന്നവരാണ് അതിനു നിധാനമായ കാര്യങ്ങൾ കൊണ്ട് വരേണ്ടത്.

നബി ചെയ്യാത്തതൊക്കെ അനിസ്ലാമികമാണോ ? അല്ലയോ എന്ന് പറയുക ..അപ്പോൾ താങ്കളുടെ ചോദ്യത്തിനുള്ള ഉത്തരവും അതിൽ കിട്ടും.


വെറുതെ തർക്കിക്കാൻ ആഗ്രഹിക്കുന്നില്ല.

ഒരു ക്രിയാത്മകമായ ചർച്ചയാണെങ്കിൽ അതിനു തയ്യാർ..

അതിനു ആദ്യം

തെളിവ് ഏതൊക്കെ സ്വീകാര്യം എന്ന് കൂടി അറിയിക്കുക

നേരിന്റെ കൂടെ April 15, 2009 at 2:45 PM  

നബിദിനത്തെ ഇപ്പോഴും എതിർക്കുന്നസാധുക്കളോ?
എന്ത് പറ്റി ഇവർക്ക്?

നബിദിനത്തിന് ആശംസക്ക് തെളിവു ചോദിക്കുന്നവർ സംസ്ഥാന സമ്മേളനത്തിനു ആശംസകൾ നേരാൻ തെളിവ് കിട്ടിയവരോ?

മുത്ത് നബിയോടുള്ളമനസിലെ അകൽച്ചയുള്ളവർക്കല്ലാതെ അവിടുത്തെ ബന്ധപ്പെടുത്തി നടത്തുന്ന സദസ്സുകളെ അവമതിക്കാനാവില്ല...
വിരോധിക്ക് ബശീർക്ക് കൂടുത്ത വായടപ്പൻ മറുപടി നന്നായിട്ടുണ്ട്.
അങനെയാണ് ഇവന്മാരെ ഒതുക്കേണ്ടത്!
ചോദ്യം ചോദിക്കാൻ വിവരം വേണ്ട
പക്ഷെ പൊട്ടത്തരം ചോദിച്ചാൽ അത് എന്തിനു ചോദിച്ചു എന്ന് അവനെ കൊണ്ട് പറയിപ്പിക്കണം

കടിച്ച പാമ്പിനെ കൊണ്ട് വിഷമിറക്കിക്കും പോലെ.
നന്മ നേർന്ന് കൊണ്ട്.....

Zulfukhaar-ദുല്‍ഫുഖാര്‍ April 15, 2009 at 2:55 PM  

വഹാബികളുടെ ആദ്യകാല നേതാക്കൾ എല്ലാം നബിദിനം ആഘോഷിച്ചിരിന്നു .ആഘൊഷിക്കാൻ മറ്റുള്ളവരെ ആഹ്വാനവു ചെയ്തിരുന്നു.
കേവലം ചില വർഷങ്ങളെ അയുള്ളൂ ഇതിനെയൊക്കെ അനാചാരം എന്ന് വിളിച്ച് കൂ‍ൂവാൻ തുടങിയിട്ട്

സാൽ വേഷൻ ഫളക്സ് സമ്മേളനത്തിന് ഖുർ ആനിൽ വല്ല തെളിവുമുണ്ടോ ആവോ

അതിനു തെളിവുണ്ടാക്കും ..നുണ മത്സരം നടത്തി സൊപ്പും പെട്ട് സമ്മാനം കൊടുത്തവരല്ലേ

ചെറിയപാലം April 15, 2009 at 5:06 PM  

നടക്കാത്ത ഒരു സംഗതിക്കു ഞാൻ എങനെ തെളിവുതരും സഹൊദരാ.....
കഴിയുമെങ്കിൽ നബിദിനഘോഷം ഇസ്ലാമികമാണെന്ന് നിങളാണു തെളിയിക്കേണ്ട്ത്.

“നബി ചെയ്യാത്തതൊക്കെ അനിസ്ലാമികമാണോ ?“
എങ്കിൽ നബി (സ)നമുക്കു ഇസ്ലാം പൂർത്തിയാക്കി തന്നു എന്നു നിങൾ സമ്മതിക്കുമൊ?
എന്റെ ചോദ്യത്തിൽ താല്പര്യ്യമില്ലെങ്കിൽ അതിനെ തർക്കം എന്നു വിളിക്കാമൊ? എന്റ്റെ ചോദ്യം എന്റ്റെ സംശയം മാത്രം.
മറ്റു രണ്ട് കമന്റികളോട്..
ദയവായി ഈ ബ്ലോഗിലെങ്കിലും മര്യാദയുടെ ഭാഷ ഉപയോഗിച്ചാലും സഹോദരേ...

ചെറിയപാലം April 15, 2009 at 5:14 PM  

താങ്കൾക്ക് മദീനയിലേക്ക് സ്വാഗതം........
എന്നിട്ട് ഒരു ക്രിയാത്മക ചർച്ച ആകാം.

Zulfukhaar-ദുല്‍ഫുഖാര്‍ April 16, 2009 at 10:00 AM  

മൈ.ഡിയർ ചിന്നപ്പാലം

നിങ്ങളുടെ നേതാക്കൾ പറയുന്നത് മദീനയിലേക്ക് പോവരുത് അത് ശിർക്കാണ് എന്നല്ലേ. അപ്പോൾ പിന്നെ ??

prachaarakan April 16, 2009 at 10:22 AM  

Dear all brothers

നബിദിനാഘോഷം, മൌലിദ് പാരായണം ,ബിദ്അത്ത് തുടങ്ങിയ വിഷയങ്ങളിൽ സംക്ഷിപ്ത് വിവരണം വളരെ ലളിതമായ ഭാഷയിൽ വായിച്ച് കാര്യങ്ങൾ പഠിക്കുവാൻ ശ്രമിക്കുക

അബുദാബി മതകാര്യ മന്ത്രാലയം നബിദിനഘോഷത്തിന്റെ ഭാഗമായി പ്രസിദ്ധീകരിച്ച് വിതരണം ചെയ്യുകയും യു.എ.ഇ യിലെ പള്ളികളിൽ പതിക്കുകയൻ ചെയ്ത് (ഇന്നും അത് പള്ളികളിൽ കാണാം ) അറബി ലഘുലേഖയുടെ മലയാള വിവർത്തനം അതിന്റെ അറബി മൂലത്തോടു കൂടി തന്നെ തയ്യാറാക്കിയത് വായിക്കുക

ഇവിടെ ക്ലിക് ചെയ്ത് ഡൌൺലോഡ് ചെയ്ത് വായിക്കാംകൂടാതെ ഇതേ മുസ്ലിം പാത്ത് പ്രസിദ്ധീകരിച്ച വിശദമായ ലേഖനങ്ങൾ ഇവിടെ ക്ലിക് ചെയ്ത് വായിക്കാം

തെറ്റിദ്ധരണകൾ നിക്കാൻ ശ്രമിയ്ക്കുക
എല്ലാവർക്കും ശരിയായ പാതയിൽ ചരിക്കാൻ അല്ലാഹു തൌഫിഖ് നൽകട്ടെ

മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിയ്ക്കുന്ന എല്ലാ ബിദ്അത്ത് പ്രസ്ഥാനക്കാരുടെയും പ്രവർത്തനങ്ങളിൽ നിന്ന് നമ്മെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ

ചെറിയപാലം April 16, 2009 at 11:52 AM  

ഡിയർ ദുൽഫുഖാർ,
ഞാൻ മൂന്നു തവണ മദീനയിലെക്കു ‘സിയാറ’ എന്ന ഉദ്ദേശത്തിൽ തന്നെ പൊയിട്ടുണട്.നബി(സ)യുടെ കാല്പാടുകൾ എവിടെയൊക്കെ പതിഞ്ഞിട്ടുണടാകുമോ അവിടെയൊക്കെ എനിക്കൊന്നു ചുംബിക്കാൻ കഴിഞ്ഞെങ്കിൽ എന്നാഗ്രഹിച്ഛിട്ടുണട്. (ഞാൻ മാത്രമല്ല)
താങ്കളുടെ തെറ്റിദ്ദാരണ മാറിയെന്നു വിചാരിക്കുന്നു.

ചിന്തകൻ,
തന്ന ലിങ്കുകൾക്ക് വളരെ നന്ദി.പക്ഷേ....ചില സംശയങ്ങൾ ബാക്കി..
1)നബിയുടെ ജണ്മദിനത്തിൽ സന്തോഷം പ്രകടിപ്പികണം എന്നു ഖുർ ആൻ കൽ‌പ്പിക്കുന്നു> ഏതു സൂറ:& ആയ:?
2)അബൂഖത്താദത്തിൽ അൻസാരി (റ) റിപ്പോർട്ടിന്റ്റെ പ്രബലതയിൽ???? ഇനി അതു സ്വഹീഹ് ആണെങ്കിൽ തന്നെയും അതിൽ പറയുന്നതു തിങ്കളാഴ്ച്ച നോബിനെപറ്റി ചോദിച്ചപ്പോൾ “അന്ന് ഞാൻ പ്രസവിക്കപ്പെട്ടു” അതിൽ ആഘോഷമെവിടെ? അല്ലെങ്കിൽ ആഹ്വാനമെവിടെ?
‘മുസ്ലിംങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിയ്ക്കുന്ന എല്ലാ ബിദ്അത്ത് പ്രസ്ഥാനക്കാരുടെയും പ്രവർത്തനങ്ങളിൽ നിന്ന് നമ്മെ അല്ലാഹു കാത്ത് രക്ഷിക്കട്ടെ ആമീൻ‘

Anonymous April 16, 2009 at 2:59 PM  

ചെറിയപാലത്തിന്റെ അവസാന കമന്റില്‍ തന്നെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ഉണ്ടല്ലോ?
പിന്നെന്തിനാ തെളിവുണ്ടോ തെളീവുണ്ടോ ന്നും ചോദിച്ച് വെറുതെ ഈ എടങ്ങേറുണ്ടാക്കിയത്?
ഇനി ബഷീര്‍ വെള്ളറക്കാടിന്റെ കയ്യീന്ന് വല്ല തെളിവും കിട്ടിയേ നിങ്ങള്‍ അടങ്ങൂ എങ്കില്‍ പടച്ചോന്റെ വേണ്ടുക വെച്ച് അത് ഈ ജന്മത്തില്‍ കിട്ടുമെന്നു തോന്നുന്നില്ല...മൂപ്പരോ മൂപ്പരുടെ ആളുകളോ എന്തിനെങ്കിലും തെളിവ് കൊടുക്കുന്നതായിട്ട് ഞാന്‍ കണ്ടിട്ടില്ല...തെളിവ് കൊടുക്കേണ്ട വല്ല ഘട്ടവും വന്നാല്‍ തക്ബീര്‍ വിളിച്ച് രക്ഷപ്പെടും...കൂടെ പിറപ്പീങ്ങളായ മൂരികള്‍ക്ക് പോലും അവരു തെളിവ് കൊടുത്തിട്ടില്ല...

ബഷീർ April 16, 2009 at 8:35 PM  

>ചെറിയ പാലം,

താങ്കൾക്ക് പഠിക്കാ‍നും കാര്യങ്ങൾ മനസ്സിലാക്കാനും ആണ് ഉദ്ദേശ്യമെങ്കിൽ പ്രചാരകൻ തന്ന ലിങ്കിൽ ഉള്ള പുസ്തകവും മറ്റ് ലേഖനവും തന്നെ ധാരാ‍ളത്തിൽ കൂടുതൽ

താങ്കൾ ഉന്നയിച്ച സംശയങക്ക് മീലാദും മൌലിദും എന്ന പുസ്തകത്തിൽ തന്നെ തെളിവുകൾ ഉണ്ട് അത് മനസ്സിലാക്കാവുന്നവർ മനസ്സിലാക്കും
ഉറക്കം നടിക്കുന്നവരെ ഉണർത്താൻ വിഷമമാണ്

അഞ്ച് സമയത്തെ നിസ്കാരം നിർവഹിക്കണം എന്നും അത് സുബഹി ളുഹർ അസർ മഗ് രിബ് ഇശാ എന്നത് ഇന്ന സമയത്ത് വേണമെന്നും ഖുർ ആനിൽ താങ്കൾക്ക് കാണിച്ച് തരാൻ പറ്റുമോ ?

ഖുർആൻ ലക്ഷക്കണക്കിന് ഹദീസുകളുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ വ്യാഖ്യാനിച്ച പണ്ഡിതർ നബിദിനാഘോഷമടക്കമുള്ള വിഷയങ്ങളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്നാണ് നാം നോക്കേണ്ടത്. അതല്ല താങ്കൾക്ക് ഈ പണ്ഡിത മഹത്തുക്കളെയൊക്കെ തള്ളി സ്വന്തമായി ഇജ്തിഹാദ് ചെയ്ത് തീരുമാനമെടുക്കാനാണ് ഉദ്ദേശ്യമെങ്കിൽ എനിക്കൊന്നും പറയാനില്ല.

വിശുദ്ധ ഖുർആനിൽ ‘ വമാ അർസൽനാക ഇല്ലാ റഹ് മത്തൻ ലിൽ ആലമീൻ ‘ എന്ന് അല്ലാഹു തന്നെ മൌലിദ് ആഘോഷം ഉത്ഘാടനം ചെയ്തത് തന്നെ വിശ്വാസികൾക്ക് ധാരാളം.

താങ്കൾ മദീനയിലെ മണൽതരികൾ ചുംബിക്കാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞല്ലോ . അതിന് ഖുർ ആനിൽ ഒരു ആയത്ത് കാണിക്കാൻ കഴിയുമോ ?
‘ മദീനയിൽ നബിയുടെ പാദസ്പർശമേറ്റ സ്ഥലത്ത് ചുംബിക്കുക ‘ എന്ന ആഹ്വാനം എവിടെയാണ് ഖുർ ആനിൽ ?

ദുൽഫുഖാർ സൂചിപ്പിച്ചപോലെ ഈയടുത്ത കാലം വരെ മുജാഹിദുകളടക്കം നബിദിനം ആഘോഷിച്ചിരുന്നു. അപ്പോൾ അതിനു മുന്നെ ജീവിച്ച മരണപ്പെട്ടവരെല്ലാം ശിർക്ക് ചെയ്തു വെന്നാണോ താങ്കളും പറയുന്നത് ?

ഉള്ള കാര്യം നിശേധിക്കുമ്പോൾ അതിനു തെളിവ് തരാൻ കഴിയില്ല അതാണിവിടെ താങ്കൾ നടക്കാത്ത കാര്യത്തിനു തെളിവില്ലെന്ന് പറയുന്നത്.

അല്ലാഹു ഇല്ലെന്ന് വാദിക്കുന്നവർ ഇല്ലാത്തതിന് തെളിവ് തരാത്തത് പോലെ തന്നെ..

ലോക മുസ്ലിംങ്ങൾ നിരാക്ഷേപം അനുവർത്തിക്കുന്ന നബിദിനാഘോഷം പൊലെയുള്ള ഇസ്ലാമിക ആഘോഷങ്ങൾക്ക് അടിസ്ഥാനമായി ആധികാരികമായ തെളിവുകൾ പ്രചാരകൻ തന്ന പുസ്തകത്തിൽ ധാരാളമുണ്ട്.

നന്ദി

prachaarakan April 17, 2009 at 6:51 PM  

>പ്രിയ സഹോദരൻ ചെറിയപാലം

ഞാൻ താങ്കൾക്ക് തന്ന ലിങ്കിൽ പുസ്തകത്തിൽ 9,10,11 പേജുകൾ തന്നെ ധാരാളം നബിദിനാഘോഷത്തിനുള്ള ആധികാരികമാ‍യ തെളിവുകൾക്ക്.

പിന്നെ മുൻവിധി വെച്ച് കൊണ്ടുള്ള തർക്കങ്ങൾ ഒരിക്കലും പരിഹരിക്കപ്പെടുകയില്ല.

മഹാന്മാരായ പണ്ഡിതന്മാർ എന്താ‍ാണു പറഞ്ഞിരിക്കുന്നത് എന്നതാണ് സാധാരണക്കാരായ മുസ്ലിംങ്ങൾക്ക് അധാരം.

കാര്യങ്ങൾ മനസിരുത്തി പഠിക്കുക. താങ്കൾക്ക് പുത്തൻ പ്രസ്ഥാനത്തിന്റെ കടും പിടുത്തങ്ങൾ (മദീന സിയറത്ത് ഉദാഹരണം ) ഇല്ല എന്ന് എഴുതി കണ്ടതിൽ സന്തോഷം

എല്ലാ‍ ആശംസകളും നേരുന്നു

ചെറിയപാലം April 18, 2009 at 1:28 PM  

ബഷീര്‍ വെള്ളറക്കാടൻ,
പ്രചാരകൻ തന്ന ലിങ്കുകളിലെ ചില കാര്യങ്ങൾ ഞാൻ ചൂണടിക്കാണിച്ചിരുന്നു.അതിനെക്കുറിച്ഛൊന്നും ഒരു മറുപടിയും കണ്ടില്ല. എന്നാൽ തന്നെയും അതു മുഴുവൻ അരിച്ചുപെറുക്കിയിട്ടും അതിൽ നബിയോ അനുചരന്മരോ “ജന്മദിനം” ആഘോഷിച്ചത് കാണാൻ കഴിഞില്ല.അതു തന്നെ അബുദാബി മതകാര്യവകുപ്പിന്റെ ആണെന്നു അതിൽ പറഞ്ഞിട്ടില്ല. ഇനി ഞാൻ നിങ്ങൽക്കു സൌദി ഗ്രാന്റ്റ് മുഫ്തിയുടെ തന്നെ ജന്മദിനാഘോഷത്തെ പറ്റി ഇറക്കിയ ഫതവ കാണിച്ചാൽ താങ്കളുടെ നാട്യമല്ലാതത ഉറക്കം ഉണറ്ന്ന് അതു അംഗീകരിക്കുമോ?
സുഹ്രത്തേ, നമ്മുടെ നഖം മുറിക്കേണടത് പോലും എതു രീതിയിൽ ആവണമെന്നു ചര്യയിലൂടെ കാണിക്കപ്പെട്ടിട്ടുണട്,ചില കാര്യങ്ങൽ അതു ഖുർആനിലൂടെ ആവാം, അല്ലെങ്കിൽ ഹദീസു വഴി ആകാം. നമസ്കാരതിന്റെ കാര്യ്‌വും അങിനെ തന്നെ.
‘ വമാ അർസൽനാക ഇല്ലാ റഹ് മത്തൻ ലിൽ ആലമീൻ ‘
ഇതിനെ ഏത് രീതിയിൽ വ്യാഖാനിച്ചാൽ പോലും താങ്കളുടെ വാദവുമായി ചേരുകയില്ല.

ഇമാം സുയൂത്വി ഇമാം ഫകഹാനി,ഇബിനു ഹജര്‍*ഉല്‍ അസ്ഖലാനി,ഇമാം സഖാഫി , താങ്കളുടെ തന്നെ മുന്കാല നേതവായിരുന്ന തഴവ കുഞ്ഞിമുഹമ്മദ്, ഇവരിൽ ആരെയാ‍ണു ഞാ‍ൻ തള്ളിപ്പറഞ്ഞതു? മേൽ പറഞ്ഞ എല്ലാവരും നബിദിനാഘോഷത്തെ എതിർത്തവരാണ്.
ഒരു ലക്ഷ്ത്തിൽ പരം ഹദീസിൽ വിശ്വാസയോഗ്യമയത് വെറും പതിനാ‍യിരം,അതിൽ തന്നെയും തെറ്റുകൾ കയറിയിട്ടുണടാകാം എന്നു പണ്ടിതർ തന്നെ പറഞ്ഞിട്ടുള്ളതാണ് സുഹ്രത്തേ...
‘ മദീനയിൽ നബിയുടെ പാദസ്പർശമേറ്റ സ്ഥലത്ത് ചുംബിക്കുക ‘ എന്ന ആഹ്വാനം എവിടെയാണ് ഖുർ ആനിൽ ?
“റൌളാ-ശരീഫിന്റെ തണലേല്‍ക്കുവാന്‍“
ഇതു രണടും ഖുർ ആനിൽ കണാൻ കഴിയില്ല. കാരണം ആദ്യത്തേതു വ്യക്തിസ്നേഹവും, രണ്ടാമത്തേത് വക്തിപൂജയുമാണ്.
താങ്കളുടെ വരികൾ അലങ്കാരികമാണെങ്കിലും
അതിലെ ശിർക്ക് തിരിച്ചറിഞ്ഞാൽ നല്ലത്.
മുജഹിദുകൽ മുൻപു ശിർക്ക് ചെയ്തവരാണു!!!
എന്ന് എങ്ങനെ? ചിലരുടെ ബാലിശമായ പ്രസ്താവനകൽ ഏറ്റ്പിടിക്കാതിരിക്കൂ.
അത്പോലെ എന്നെ വ്യക്തിഹത്യ നടത്തുന്നതിന് പകരം എന്റ്റെ ചോദ്യങ്ങളെ പറ്റി ഒരുവട്ടമെങ്കിലും ഒന്നാലോചിക്കൂ.
ഞാൻ മേല്പറഞ്ഞ “മുജഹിദുകൽ “വിഭാഗ്ത്തിന്റ്റെ പ്രവർത്തകൻ ഒന്നുമല്ല മാഷേ. ഒരു സത്യാന്വേഷി മാത്രം. തർക്കവിഷയങ്ങളെപറ്റി ഖുർആനോ,അല്ലെങ്കിൽ ഹദീസോ എന്ത് പറയുന്നു എന്ന് അന്വോഷിക്കതെ അപ്പടി വിഴുങ്ങരുതെന്ന സാ‍മാന്യബോധം നിങ്ങൽക്ക് ഉണ്ടാവേണ്ടതുണ്ട് എന്ന നബി (സ)യുടെ കൽ‌പന അനുസരിക്കാൻ ശ്രമിക്കുന്നവൻ. നിങ്ങളുടെ വാദത്തിന് വ്യക്തമായ തെളിവുകൽ ഇല്ല, മാത്രമല്ല മറുവിഭാഗത്തിന്റ്റെ വാദത്തിൽ കഴംബ് ഉണ്ട് താനും.

ബഷീർ April 18, 2009 at 2:08 PM  

>ചെറിയ പാലം


താങ്കൾ തഴവ യുടെ പേര് പറഞ്ഞ് അദ്ധേഹം നബിദിനാഘോഷത്തെ എതിത്തു എന്ന് പറഞ്ഞതിൽ നിന്ന് തന്നെ താങ്കൾ ഏത് ആശയക്കാരനാണെന്ന് മനസിലാവുന്നു. ആരുടെ കുതന്ത്രങ്ങളിലാണു താങ്കൾ പെട്ടതെന്നും മനസ്സിലാക്കുന്നു.

തഴവ എന്താണ് പറഞ്ഞതെന്ന് എങ്കിലും പഠിക്കാൻ ശ്രമിച്ചാൽ താങ്കളുടെ വഹാബി മൌലവിമാരുടെ കുതന്ത്രങ്ങൾ മനസ്സിലാക്കാൻ സാധിക്കും . അതിനു പരിശ്രമിയ്ക്കുക

മുഹമ്മദ് നബി(സ) തങ്ങളുടെ നബിദിനം ആഘൊഷിക്കുവാൻ വഹാബികളുടേ സർട്ടിഫിക്കറ്റ് ആവശ്യമില്ല സുഹോദരാ.

അബുദാബി മതകാര്യ വകുപ്പ് പറഞാൽ ശിർക്കും സൌദിക്കാർ പറഞാൽ അത് തൌഹീദും അല്ലേ..

‘പിന്നെ റൌളാ ശരീഫിന്റെ തണൽ ‘ അതിൽ ശിർക്ക് ആരോപിക്കുന്ന നിങ്ങൾ മണലിൽ ചുംബിക്കാൻ ആഗ്രഹിക്കുന്നു !! ഒരു മുസ്ലിമിനെതിരെ ശിർക്ക് ആരോപിക്കുന്നതിനു മുന്നെ ചിന്തിക്കുക . ചിന്താശേഷി വഹാബി ആലയത്തിൽ പണയം വെച്ചിട്ടില്ലെങ്കിൽ


ഖുർ ആനിൽ ഇല്ലാത്ത കാര്യം എല്ലാം തള്ളണമെന്നാണോ പ്രിയ സുഹൃത്തേ നിങ്ങൾ മനസ്സിലാക്കിയിരിക്കുന്നത് ?

എങ്കിൽ എന്തൊക്കെ തള്ളണം നിങ്ങൾ ?

കഷ്ടം !

Zulfukhaar-ദുല്‍ഫുഖാര്‍ April 18, 2009 at 2:13 PM  

വഹാ‍ാബി മൌലവിയുടെ തനി നിറം പ്രത്യക്ഷപ്പെടുന്നു

മടുഭാഗത്തിന്റെ വാദത്തിൽ കഴമ്പുണ്ടെന്ന് !!!
കഴമ്പല്ല വഹാബി കുഴമ്പാണിടേണ്ടത്


എന്ന് മുതലാ ഈ കഴമ്പ് വന്നത് ? മുജാഹിദ് സെന്റ്ററിൽ ആരാ വഹ് യുമായി വന്നത് ? നബിദിനാഘോഷം ശിര്ര്ര്ര്ര്ര്ര്ര്ര്ര്ക്കാണെന്ന് പ്രഖ്യാപിച്ച്.

Zulfukhaar-ദുല്‍ഫുഖാര്‍ April 18, 2009 at 2:17 PM  

>>>ഒരു ലക്ഷ്ത്തിൽ പരം ഹദീസിൽ വിശ്വാസയോഗ്യമയത് വെറും പതിനാ‍യിരം,അതിൽ തന്നെയും തെറ്റുകൾ കയറിയിട്ടുണടാകാം എന്നു പണ്ടിതർ തന്നെ പറഞ്ഞിട്ടുള്ളതാണ് സുഹ്രത്തേ <<<<

ഏത് വിവരമില്ലാത്ത ജാഹിലാണു പാലം മൌലവീ ഈ പൊട്ടത്തരം പറഞ്ഞത് ? ഈ വക ജഹാലത്താണല്ലോ നിങ്ങൾ പിന്തുടരുന്നത്
പിന്നെ പിഴക്കാൻ വേറെ എവിടെയും പോവണ്ട് !!

നാലര ഹദീസും മൂന്നര ആയത്തുമായി മുസ്ലിങ്ങളെ മുശ് രിക്കാക്കാൻ നടക്കുന്ന വിവര ദോശികൾ

Anonymous April 18, 2009 at 2:49 PM  

നബി ചെയ്യാത്തത് സ്വാഹാബത്ത് ചെയ്യില്ല
സഹാബത്ത് ചെയ്തിട്ടില്ലെങ്കിൽ അത് നബി ചെയ്യാത്തത് കൊണ്ടുമാണ്.

ഇതാണ് ചെറിയ പാലത്തിന്റെ അഭിപ്രായത്തിൻ നിന്ന് മനസ്സിലാവുന്നത്

അപ്പോൾ നബി ചെയ്യാത്തത് സഹാബത്ത് ചെയ്താൽ അത് ഇസ്ലാമിക വിരുദ്ധമാവുമോ എന്നും കൂടി അറിഞാൽ കൊള്ളാം.


അബ്ദുൽ കരീം /എ.കെ

prachaarakan April 18, 2009 at 2:58 PM  

മൗലിദാഘോഷം പണ്ഢിതന്മാരെന്ത്‌ പറയുന്നു.?


(1) ഇമാം ഇബ്നുൽ ഹാജ്‌(റ)എഴുതുന്നു: "തിങ്കളാഴ്ച ദിവസത്തെ നോമ്പിനെ സം ബന്ധിച്ച്‌ ചോദിച്ച വ്യക്തിക്കുള്ള മറുപടിയിൽ ഈ മഹത്തായ മാസത്തിന്റെ (റബീഉൽഅവ്വൽ) പുണ്യത്തിലേക്ക്‌ നബി(സ്വ)സൊ‍ാചന നൽകുന്നു. നബി പറഞ്ഞു. അന്ന്‌(തിങ്കൾ)ഞാൻ ജനിച്ച ദിവസമാണ്‌. അപ്പോൾ ഈ ദിവസത്തിന്റെ പുണ്യം നബി(സ്വ)ജനിച്ച മാസത്തിന്റെ പുണ്യത്തെ ഉൾപ്പെടുത്തുന്നു. അതിനാൽ അർഹമായ രൂപത്തിൽ ഈ ദിവസത്തെ ബഹുമാനിക്കൽ നമുക്ക്‌ നിർ ബന്ധമാകുന്നു. അല്ലാഹു അതിനെ ശ്രേഷ്ഠമാക്കിയ കാരണം മറ്റു മാസങ്ങളി ലുപരി നാമത്തിനെ ശ്രേഷ്ഠമാക്കുന്നു" (അൽ മദ്ഖൽ, വാ :2,പേജ്‌: 3).(2) ഇമാം സുയൂഥി(റ)എഴുതുന്നു: "മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലു​‍ായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ച്ചേ യ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്‌?. ഇത്‌ പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ​‍്‌ സന്തോഷിക്കലുമുള്ള തുകൊ​‍്‌"(അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 181, ശർവാനി വാ: 7, പേ:422).(3) ഇബ്നു ഹജറുൽ അസ്ഖലാനി(റ)പറയുന്നു. "നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം" (അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 196).(4) ഇമാം സുയൂഥി(റ)യിൽ നിന്ന്‌ ഇസ്മാഈലുൽ ഹിഖ്വി(റ)പറയുന്നു." നബി (സ്വ)യുടെ ജന്മ ദിനത്തിൽ നന്ദി പ്രകാശനം നമുക്ക്‌ സുന്നത്താക്കപ്പെടും" (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).(5) ഇസ്മാഈലുൽ ഹിഖ്വി(റ)തന്നെ ഇബ്നു ഹജറുൽ ഹൈതമി(റ)യിൽ നിന്ന്‌ ഉദ്ധരിക്കുന്നു. "നല്ല ആചാരം സുന്നത്താണെന്നതിൽ പണ്ഢിതന്മാർ ഏകോപിച്ചിരിക്കുന്നു. നബി ദിനാഘോഷമവും അതിനു വ്‌ ജനങ്ങൾ സംഘടിക്കലും ഇപ്രകാരം നല്ല ആചാരമാണ്‌" (റൂഹുൽ ബയാൻ, വാ: 9,പേജ്‌: 56).(6) ഇമാം നവവി(റ)യുടെ ഉസ്താദ്‌ അബൂശാമഃ (റ) പറയുന്നു." നബി(സ്വ) യുടെ ജന്മദിനത്തിൽ നടത്തപ്പെടുന്ന സൽകർമ്മങ്ങൾ, ദാനധർമ്മങ്ങൾ, സന്തോഷ പ്രകടനം എന്നിവ നല്ല സമ്പ്രദായങ്ങളിൽ പെട്ടതാണ്‌. കാരണം അതിൽ പാവപ്പെട്ടവർക്കു ഗുണം ചെയ്യൽ ഉള്ളതോടൊപ്പം അവ ചെയ്യുന്ന വ്യക്തിയുടെ മനസ്സിൽ നബി(സ്വ)യോടുള്ള സ്നേഹത്തെയും അവിടത്തോടുള്ള ബഹുമാനാദരവുകളെയും കുറിക്കുന്നവയാണ്‌. ലോകത്തിനാകെയും അനുഗ്രഹമായി അയ ക്കപ്പെട്ട നബി(സ്വ)യുടെ ജന്മത്തിൽ അല്ലാഹുവോടുള്ള നന്ദി പ്രകാശനത്തെ യും ഇത്തരം പ്രവർത്തനങ്ങൾ അറിയിക്കുന്നു" (അൽ ബാഇസ്‌, പേജ്‌: 23).(7) ഇമാം ശൈബാനി(റ)പറയുന്നു. "നബി(സ്വ)ജനിച്ച ദിവസം ആഘോഷിക്കപ്പെടാൻ ഏറ്റവും അർഹമാണ്‌" (ഹദാഇഖുൽ അൻവാർ, വാ: 1,പേജ്‌: 19).(8) നബി(സ്വ)വഫാത്താവുക നിമിത്തമായി ദുഃഖമു​‍ായ മാസം കൂടിയാണല്ലോ റബീഉൽ അവ്വൽ ?. ഈ ചോദ്യത്തിന്‌ ഇമാം സുയൂഥി (റ) മറുപടി പറയുന്നു. "നിശ്ചയം നബി(സ്വ)യുടെ ജനനം ലഭ്യമായ ഏറ്റവും വലിയ അനുഗ്രഹമാണ്‌. നബി(സ്വ)യുടെ വഫാത്ത്‌ നമുക്ക്‌ സംഭവിച്ച ഏറ്റവും വലിയ മുസ്വീബത്തുമാ കുന്നു. അനുഗ്രഹങ്ങൾക്ക്‌ നന്ദി പ്രകടിപ്പിക്കാനും മുസ്വീബത്തുകളുടെ മേൽ ക്ഷമിക്കാനുമാണ്‌ ശരീഅത്ത്‌ കൽപ്പിക്കുന്നത്‌" (അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 256).


അവലംബം : മുസ്ലിം പാത്ത്.കോം

prachaarakan April 18, 2009 at 3:05 PM  

പാക്ഷികങ്ങൾ കഥപറയുന്നു


ഇപ്പോൾ നബിദിനം കൊണ്ടാടൽ അനാചാരമാണെന്നും ശിർക്കാണെന്നും റസൂൽ(സ്വ) ന്റെ പേരിൽ ഒരു യാസീൻ ഓതിയാൽ കാഫിറായിപ്പോകുമെന്നും മറ്റും നോട്ടീസുകൾ, പ്രസംഗങ്ങൾ, പ്രസിദ്ധീകരണങ്ങൾ വഴിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഉൽപ്പതിഷ്‌ ണുക്കളുടെ പഴയ നേതാക്കളായ മൗലവിമാർ നബിദിനം കൊണ്ടാടൽ മുസ്ലിംകളുടെ കടമയാണെന്നു പ്രചരിപ്പിച്ചവരും മൗലിദ്‌ ഓതിച്ചു അന്നദാനം നൽകിയവരും ആയിരു ന്നുവേന്നു ഇന്നത്തെ കുട്ടികൾക്ക്‌ അറിയുകയില്ല. അതിനാൽ ആ കൂട്ടരുടെ പഴയ പ്രസിദ്ധീകരണങ്ങളിൽ നിന്നും അൽപം ചില ഉദ്ധരണികൾ താഴെ ചേർക്കാം.1951 ഡിസംബർ 12 റബീഉൽ അവ്വൽ 12ന്‌ കേരള നദ്‌വത്തുൽ മുജാഹിദീന്റെ ജനറൽ സെക്രട്ടറി എ.കെ. അബ്ദുൽ ലത്വീഫ്‌ മൗലവി ചെയ്ത റേഡിയോ പ്രസംഗം അൽമനാറിൽ പ്രസിദ്ധീകരിച്ചതിന്റെ ആദ്യഭാഗം.

'പതിനാലു ശതാബ്ദങ്ങൾക്കു മുമ്പ്‌ ലോകത്തിലെ ജനങ്ങളെല്ലാം അത്ഭുതത്തോടെ വീ ക്ഷിച്ചുകൊണ്ടിരുന്ന ഒരസാധാരണ ശിശുവിന്റെ ജന്മദിനമാണ്‌ ഇന്ന്‌ ലോകം കൊണ്ടാടുന്നത്‌' (അൽമനാർ പുസ്തകം:2 ലക്കം 19--20 ജനുവരി 1952).

അക്കാലത്തു നദ്‌വത്തിന്റെ ജനറൽ സെക്രട്ടറി പോലും മാസവും ദിവസവും കണക്കാക്കി നബിദിനം കൊണ്ടാടുകയും ലോകം മുഴുവൻ കൊണ്ടാടുന്നതായി സമ്മതിക്കുകയും ചെയ്തിരുന്നുവേന്ന്‌ സ്പഷ്ടമായല്ലോ. നബിദിനം കൊണ്ടാടൽ കേരളത്തിൽ മാത്രമേയുള്ളൂ എന്ന്‌ പ്രചരിപ്പിക്കുന്നവർ ഇവരുടെ പ്രമുഖ നേതാവ്‌ ഇ.കെ. മൗലവി അൽ ഇർശാദിൽ എഴുതിയിരുന്ന ലേഖനത്തിലെ ചില വരികൾ കൂടി ശ്രദ്ധിക്കുക.

"റബീഉൽ അവ്വൽ ആരംഭം മുതൽ റസൂൽ(സ്വ)യുടെ മൗലിദ്‌ കൊണ്ടാടുക എന്ന സമ്പ്രദായം മശ്‌രിഖ്‌ മുതൽ മഗ്‌രിബ്‌ വരെ നടന്നുവരുന്ന ഒന്നാണല്ലോ. മുസ്ലിംകൾ താമസിച്ചു വരുന്ന ഏതെങ്കിലും ഒരു രാജ്യത്ത്‌ ഈ ആചാരം ഇല്ലെന്നു പറയുവാൻ സാധിക്കയില്ല" (അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ, ഇ.കെ. മൗലവി). വീണ്ടും ഇ.കെ. മൗലവി അൽമുർശിദിൽ എഴുതിയത്‌ കൂടി വായിക്കുക.

"നബി(സ്വ)ലോകത്തിന്‌ ചെയ്തുകൊടുത്തിട്ടുള്ള അനുഗ്രഹങ്ങൾ എന്തൊക്കെയാണെന്ന്‌ നാം ലോകത്തെ അറിയിച്ചു കൊടുക്കണം. അതാണ്‌ നമ്മുടെ ചുമതല. എന്നാൽ കുറച്ചു കാലം മുമ്പു വരെ ആ മഹാത്മാവിന്റെ മാഹാത്മ്യത്തെ അറിയുവാനും പഠിക്കുവാനുമുള്ള യാതൊരു മാർഗവും മലയാളത്തിൽ ഉണ്ടായിരുന്നില്ല. റബീഉൽ അവ്വൽ മാസം വരുമ്പോൾ മൗലിദ്‌ ഭംഗിയായി കഴിക്കുന്ന സമ്പ്രദായം നമ്മുടെ ഇടയിൽ ഉണ്ടായിരുന്നുവേങ്കിലും അത്‌ അറബി ഭാഷയിൽ ആയിരുന്നതുകൊണ്ട്‌ പറയത്തക്ക ഫലമൊന്നും ഉണ്ടായിരുന്നില്ല, എന്നാൽ ഇടക്കാലത്ത്‌ ചില സ്ഥലങ്ങളിൽ അർഥം പറഞ്ഞുകൊണ്ട്‌ മൗലിദ്‌ ഓതാൻ തുടങ്ങിയിട്ടുണ്ട്‌. അധിക സ്ഥലങ്ങളിലും പൊതുയോഗങ്ങൾ കൂടി നബിയുടെ മാഹാത്മ്യത്തെക്കുറിച്ച്‌ പ്രസംഗങ്ങൾ നടത്തിവരുന്നുണ്ട്‌. ഇതെല്ലാം ഏറെക്കുറെ സന്തോഷകരം തന്നെ" (അൽ മുർശിദ്‌ പുസ്തകം:1, ലക്കം:5).

എന്നാൽ അൽമുർശിദ്‌, അൽഇർശാദ്‌ തുടങ്ങിയ പഴയ പ്രസിദ്ധീകരണങ്ങളൊന്നും ഇന്നത്തെ മൗലവിമാർ കണ്ടിരിക്കയില്ല. അവയെല്ലാം കണ്ടിരുന്നുവേങ്കിൽ ഈയടുത്ത കാലത്ത്‌ ഇറങ്ങിയ ശബാബ്‌ വാരികയിൽ താഴെ കൊടുത്ത പ്രകാരം എഴുതുമായിരുന്നില്ല.

"............... അറബിയിൽ ഓതിയാൽ മനസ്സിലാവില്ലെന്നതിനാൽ മലയാളത്തിൽ ശിർക്കൻ മൗലിദ്‌ കഴിക്കണമെന്ന്‌ മുജാഹിദുകളാരും പറഞ്ഞിട്ടില്ല, പറയുകയുമില്ല. അസത്യങ്ങൾ എഴുതി ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നതു പാണ്ഢിത്യം അവകാശപ്പെടുന്നവർക്ക്‌ യോജിച്ചതല്ല" (ശബാബ്‌ 1994 ആഗസ്റ്റ്‌ 26 വെള്ളി, പുസ്തകം 18, ലക്കം 1). ഇതിനെന്താണ്‌ പുത്തൻ കൂറ്റുകാർ മറുപടി പറയുക. ഇ.കെ. മൗലവി മുജാഹിദല്ല വഹാബി ആയിരുന്നുവേന്നായിരിക്കുമോ?ഐക്യസംഘത്തിന്റെ മൗലിദ്‌

'ഈ സന്ദർഭത്തിൽ രണ്ടു കൊല്ലമായി മുസ്ലിം ഐക്യസംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള മൗലിദാഘോഷം ഈ പ്രാവശ്യവും റബീഉൽ അവ്വൽ 12--​‍ാം തീയതി ഭംഗിയായി കഴിഞ്ഞുകൂടി എന്നുള്ള വിവരം ഞങ്ങൾ സന്തോഷപൂർവ്വം അറിയിച്ചുകൊള്ളുന്നു. ഏറിയാടു ലോവർ സെക്കന്ററി സ്കൂളിൽ വെച്ച്‌ കൊണ്ടാടപ്പെട്ട സുദിനത്തിൽ കൂടിയ വിദ്യാർഥി സമ്മേളനത്തിലും മഹായോഗത്തിലും നബി(സ്വ)യുടെ ജനനം, ബാല്യം, മതപ്രചരണം, സ്വഭാവ വൈശിഷ്ട്യം എന്നിങ്ങനെ നബിചരിത്രത്തിലെ പ്രധാനപ്പെട്ട ഭാഗങ്ങളെയും കുറിച്ചു മലയാളത്തിൽ ഓരോ മാന്യന്മാർ പ്രസംഗിച്ചു. അർഥം അറിയാത്ത കുറെ അറബി വാക്യങ്ങൾ വായിക്കാതെ മൗലിദ്‌ ശരിപ്പെടുകയില്ലെന്നു ശഠിക്കുന്നവർക്ക്‌ നീരസം തോന്നാതിരിക്കത്തക്കവണ്ണം അറബിയിൽ മൗലിദ്‌ ഓതാനും കുറെ സമയം വിനിയോഗിക്കാതിരുന്നില്ല. യോഗത്തിൽ സംബന്ധിച്ചവർക്കും അല്ലാത്തവർക്കും ഒരു വിരുന്നു നൽകുകയുണ്ടായി' (അൽ ഇർശാദ്‌ 1343 റബീഉൽ അവ്വൽ).

മൗലിദ്‌ ശിർക്കാണെന്നു പറയുന്ന അൽപം ചില തീവ്രവാദികൾ അന്നും ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടാണല്ലോ ചിലർ പങ്കെടുക്കാതിരുന്നതും. എന്നാൽ അവരും സദ്യയിൽ പങ്കെടുത്തുവേന്നാണല്ലോ റിപ്പോർട്ടിൽ കാണുന്നത്‌. ശാപാട്‌ ശിർക്കിനതീതമാണ്‌.

ഇനി കേരള ജംഇയ്യത്തുൽ ഉലമയുടെ മഖപത്രമായിരുന്ന അൽമുർശിദിലെ ചില വരികൾ കാണുക.

"...............മൗലിദിന്റെ പുണ്യസദസ്സിൽ പങ്കെടുക്കുവാൻ തൗഫീഖ്‌ ലഭിച്ചവർ ഭാഗ്യവാന്മാരാണ്‌. മേൽ പറഞ്ഞ സംഗതികൾ പ്രദാനം ചെയ്യുന്ന ഒന്നാണല്ലോ മൗലിദിന്റെ മജ്ലിസ്‌. ഈ കാര്യങ്ങൾ സാധിക്കുന്ന ഒരു സദസ്സ്‌ ഒരു പുണ്യസദസ്സ്‌ തന്നെയാണ്‌. ഈ സദസ്സിൽ മൗലിദിൽ (മൗലിദിന്റെ സദസ്സിൽ) ദീനിയായ സ്വഹീഹായ ദീൻ അറിയുന്ന ആലിമീങ്ങൾ ധാരാളം കൂടിയിരിക്കണം. മുസ്ലിംകളിൽ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം" (അൽമുർശിദ്‌ പുസ്തകം.4, ലക്കം.1).കെ.എം. മൗലവി പറഞ്ഞതു ശ്രദ്ധിക്കുക.

"...............അതിനാൽ മുഹമ്മദ്‌ നബിയെ അല്ലാഹു ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ള ഈ മാസത്തിൽ നബിയുടെ ദഅ​‍്‌വത്തു (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാമെല്ലാവരും അല്ലാഹുതആലാക്ക്‌ ശുക്‌റ്‌ ചെയ്യണം. അതിനായി ദേശങ്ങൾ തോറും മൗലിദ്‌ യോഗങ്ങൾ കൂടി അതിൽ നാനാജാതി മതസ്ഥരെയും സമ്മേളിപ്പിച്ചു അവർക്കെല്ലാം നബിയുടെ ദഅ​‍്‌വത്ത്‌ തബിളേഗ്‌ ചെയ്യുക എന്ന കടമയെ നാം നിർവഹിക്കുകയും ഈ സുദിനത്തിലും റമദാൻ മാസത്തിലും എല്ലാ ദേശത്തിലും തബിളേഗ്‌ ഫണ്ട്‌ ശേഖരിക്കുകയും വേണം" (അൽമുർശിദ്‌ പു.1, ലക്കം.5).

കടമ എന്നാൽ "ഫർള്‌" എന്നാണല്ലോ. ഇതിൽ നിന്നും ബിദഈ പ്രസ്ഥാനക്കാരുടെ പഴയ കാല നേതാക്കൾ നബിദിനം കൊണ്ടാടൽ ഫർളാണെന്നു പറഞ്ഞവരായിരുന്നു എന്നു വ്യക്തമായല്ലോ.

ഇനി മാസം കണക്കാക്കി കൊണ്ടാടുന്നതിനെ പറ്റിയാണ്‌ ചിലർക്ക്‌ ആക്ഷേപം. അതിനു പഴയ നേതാക്കളിലൊരാളായ ഇ.കെ. മൗലവി പറയുന്ന മറുപടി കാണുക.

'...............മാനവ ലോകത്തിന്റെ ഐഹികവും പാരത്രികവുമായ സർവവിധ സൗഭാഗ്യത്തിനുമുള്ള മാർഗങ്ങളെ വെട്ടിത്തെളിയിച്ചു തന്ന ആ പുണ്യാത്മാവ്‌ ശഫീഉനാ മുഹമ്മദ്‌(സ്വ) തന്റെ സ്പർശം കൊണ്ടു ഈ ഭൂമിയെ അനുഗ്രഹിച്ചിട്ടുള്ളതു ഇതുപോലുള്ള ഒരു റബീഉൽ അവ്വൽ മാസത്തിൽ ആയതുകൊണ്ടുതന്നെ' (അൽമുർശിദ്‌ 3/9ൽ ഇ.കെ. മൗലവി മേൽ വരികളിലെ 'ശഫീഉനാ' എന്നതിന്റെ അർഥം നമുക്കു വേണ്ടി ശിപാർശ ചെയ്യുന്നവർ എന്നാണല്ലോ? എന്നാൽ ഇന്നത്തെ പുത്തനാശയക്കാർ ആ പ്രയോഗവും ശിർക്കാണെന്നു പറയുന്നവരാണ്‌). വീണ്ടും അൽമുർശിദിൽ തന്നെ പറയുന്നതു കാണുക.

"...............ഇങ്ങനെയുള്ള മഹൽ മതത്തിന്റെ പ്രബോധനത്തിന്റെ പ്രജാതൽപരനായ ഭരണാധികാരി, ദീനദയാലുവായ പ്രഭു, ഉൽകൃഷ്ട പരിശീലകനായ ഉത്തമഗുരു, ദൈവസന്ദേശവാഹി ജനിച്ച മാസമാണ്‌ റബീഉൽ അവ്വൽ. അതിനാൽ ആ മാസത്തെ മുസ്ലിം ലോകം ആകമാനം കൊണ്ടാടുന്നു. ലോകം മുഴുവനും കൊണ്ടാടേണ്ടതുമാണ്‌. ഈ കൊണ്ടാട്ടം പല നല്ല കാര്യങ്ങളും സാധിപ്പിക്കുന്നുണ്ട്‌. തിരുമേനിയോടുള്ള സ്നേഹത്തെ മനുഷ്യ ഹൃദയങ്ങളിൽ ഊ ന്നിപ്പിടിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സച്ചരിതങ്ങളെയും സൽസ്വഭാവ ങ്ങളെയും സ്മരിപ്പിക്കുന്നതിനു വഴിവെക്കുന്നു. അവ ജനങ്ങൾക്കു വിവരിച്ചു കൊടുക്കുന്നതിനു അവസരം നൽകുന്നു. ഇസ്ലാം ദീനിന്റെ പ്രചരണത്തിനുപകരിക്കുന്നു. മുസ്ലിംകളിൽ ഐക്യവും സംഘടനയും പരസ്പര സ്നേഹവും വർദ്ധിപ്പിക്കുന്നതിനും അത്‌ ഉതകുന്നു."...............നബിയെ മാതൃകയാക്കി നബിയുടെ ചര്യയെ പഠനം ചെയ്തു അതിനെ തുടർന്നു പ്രവർത്തിക്കുന്നവർ അല്ലാഹുവിനെയും അവസാനത്തെ ദിവസത്തെയും പറ്റി പേടിയുള്ളവരും പടച്ചവനെ അധികമായി വിചാരമുള്ളവരുമാണ്‌. ഇത്തരക്കാർ മൗലിദ്‌ യോഗങ്ങളിൽ വന്നുചേരുകയും നബിചര്യകളെ കേട്ടു മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യും. അന്നു മുസ്ലിം ലോകം ഒന്നായി കൊണ്ടാടുന്ന മൗലിദ്‌ യോഗങ്ങളിൽ നബിയുടെ ശരിയായ നടപടിക്രമം വിശദമായി പറഞ്ഞുകൊടുക്കുകയും അങ്ങയുടെ സ്വഭാവങ്ങൾ വിവരിക്കും ചെയ്യും. നബിയെ പൈന്തുടരുവാനുള്ള ഉത്ബോധനങ്ങൾ നടക്കും. സദസ്സിൽ നബിയോടുള്ള പ്രേമം വളർത്തും. നബിയുടെ അനുയായികളായ സ്വഹാബത്തിന്റെ മതനിഷ്ട, ഭക്തി മുതലായവ വിവരിക്കും. അവിടെ കൂടിയിരിക്കുന്നവരുടെ നാവുകളെയെല്ലാം സ്വലാത്ത്‌ ചൊല്ലുന്നതിനു പ്രേരിപ്പിക്കും. അല്ലാഹുവിന്റെ സ്നേഹം കരസ്ഥമാക്കുവാൻ പര്യാപ്തങ്ങളായ ഉപദേശങ്ങൾ നടക്കും" (അൽമുർശിദ്‌ പുസ്തകം 4, ലക്കം 1).


വീണ്ടും അൽമനാറിൽ പറയുന്നതു ശ്രദ്ധിക്കുക

"സഹോദരങ്ങളെ! ലോകാനുഗ്രഹിയായ മുഹമ്മദ്‌(സ്വ)യുടെ ജന്മദിനമായ ഈ റബീഉൽ അവ്വൽ 12 ഉദയഗിരി മുതൽ അസ്തമയഗിരി വരെയുള്ള മുസ്ലിംകൾ ആഹ്ലാദം കൊണ്ടാടുകയും ആ വന്ദ്യ മഹാനുഭാവന്റെ സച്ചരിതങ്ങളെ പുരസ്കരിച്ചു സ്തുതി കീർത്തനം പാടുകയും ചെയ്യുന്നു. തങ്ങൾ ജീവനെക്കാൾ സ്നേഹിക്കുന്ന ആ ലോകൈക മാർഗദർശിയുടെ നേരെ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ശക്തി ബഹുമാനങ്ങൾ അവർ പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അതിൽ ആശ്ചര്യപ്പെടുവാനില്ല. അതു സ്വാഭാവികമാണ്‌" (അൽമനാർ പുസ്തകം 1, ലക്കം 17).

എന്നാൽ പുത്തനാശയക്കാരുടെ വാദം റസൂൽ(സ്വ)ന്റെ പേരിൽ ഒരു യാസീൻ ഓതിയാൽ പോലും അവൻ കാഫിറായിപ്പോകുമെന്നാണ്‌. പ്രഗത്ഭ മുജാഹിദു നേതാവായ കെ. ഉമർ മൗലവി സൽസബീലിൽ എഴുതിയതു കാണുക.

"റസൂൽ(സ്വ)ന്റെ പേരിൽ ഒരു യാസീൻ ഓതുക എന്നുവെച്ചാൽ നമുക്കു റസൂലിന്റെ പൊ രുത്തം കിട്ടാൻ യാസീൻ ഓതുക എന്നാണല്ലോ. യാസീൻ ഒരു ഇബാദത്താണ്‌. അല്ലാഹു അല്ലാത്തവരുടെ പൊരുത്തത്തിനു വേണ്ടി ഇബാദത്തെടുത്താൽ കാഫിറാകും എന്നു ആർ ക്കാണറിഞ്ഞുകൂടാത്തത്‌. അല്ലാഹു അല്ലാത്തവർ എന്നു പറഞ്ഞതു ആരായിരുന്നാലും വ്യ ത്യാസമില്ല" (സൽസബീൽ പുസ്തകം 3, ലക്കം 3, പേജ്‌ 20).മുസ്ലിം ലോകം മുഴുവനും നിരാക്ഷേപം ചെയ്തു വരുന്ന ഒരു പുണ്യകർമ്മത്തെ ശിർക്കും കുഫ്‌റുമായി മുദ്രയടിക്കുന്നതിന്‌ ഇക്കൂട്ടർക്ക്‌ യാതൊരു മടിയുമില്ല. എന്നാൽ, ഫൈസ്വൽ രാജാവ്‌ വെടിയേറ്റു മരിച്ച ശേഷം അയാൾക്കു വേണ്ടി ഫാതിഹഃ ഓതിയതായി റാബിത്വത്തുൽ ആലമിൽ ഇസ്ലാമിയുടെ പത്രം റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ അന്നു സൗദി ഗവണ്‍മന്റിൽ നിന്നും ശമ്പളം പറ്റിക്കൊണ്ടിരുന്ന കെ. ഉമർ മൗലവി ഉൾപ്പെടെ ഒരാളും അതിനെ എതിർത്തു കണ്ടില്ല. റാബിത്വയുടെ പത്രത്തിൽ വന്നതിന്റെ പ്രധാന ഭാഗം താഴെ ചേർക്കാം.

"വഖഫസ്സുഅമാഉ വ ഖാദത്തുൽ ആലമിൽ ഇസ്ലാമി ഫീ ബിദായത്തിൽ ജൽസതി ദുവൈഖതൻ. തലൗ ഖിലാലഹാ സൂറത്തൽ ഫാതിഹത്തി തറഹ്ഹുമൻ അലാ റൂഹി ശഹീദിൽ മഗ്ഫൂരി ലഹൂ ജലാലതിൽ മലിക്‌ ഫൈസ്വൽ" (അഖ്ബാറുൽ ആലമിൽ ഇസ്ലാമി, ലക്കം 914, ഹിജ്‌റ 1401).

അർഥം: ഇസ്ലാമിക ലോകത്തിന്റെ നേതാക്കളും നായകന്മാരും യോഗത്തിൽ കുറച്ചു സമയം എഴുന്നേറ്റു നിന്നു. അതിനിടയിൽ മഹാരാജാവും രക്തസാക്ഷിയുമായ ഫൈസ്വലിന്റെ ആത്മശാന്തിക്കായി അവർ ഫാതിഹഃ സൂറത്തു ഓതി.

എന്നാൽ ഇവരുടെ പഴയകാല നേതാക്കൾക്ക്‌ ഇത്തരമൊരഭിപ്രായമുണ്ടായിരുന്നില്ല. കെ.എം. മൗലവി അൽമുർശിദിൽ എഴുതിയത്‌ നോക്കുക. (അല്ലെങ്കിലും നാഴികക്കു നാൽ പ്പതു വട്ടം മാറുന്നതാണല്ലോ ഇവരുടെ അഭിപ്രായങ്ങൾ)

"അശ്ശൈഖ്‌ മുഹ്‌യുദ്ദേ‍ീൻ അബ്ദുൽ ഖാദിർ ജീലാനി(റ)തങ്ങളുടെ പേരിൽ ദിക്‌റ്‌ ചൊ ല്ലുക എന്നുവെച്ചാൽ അദ്ദേഹത്തിനു ദിക്‌റിന്റെ സവാബ്‌(പ്രതിഫലം) ലഭിക്കുവാൻ നിയ്യത്തു ചെയ്തുകൊണ്ടു ദിക്‌റ്‌ ചൊല്ലുക എന്നാണല്ലോ അർഥം" (അൽമുർശിദ്‌, പുസ്തകം 2, പേജ്‌ 471).

പ്രവാചകതിരുമേനി സാധാരണ മനുഷ്യനും പാപിയുമാണെന്ന്‌ പ്രചരിപ്പിക്കുന്നതിലും പ്രവാചകരെ ഇകഴ്ത്തിക്കാണിക്കുന്നതിലും ഇവരുടെ പാക്ഷികങ്ങളും പ്രസംഗങ്ങളും അനൽപമായ പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ?അല്ലാഹുവിനു വഴിപ്പെടുന്ന വിഷയത്തിൽ റസൂൽ (സ്വ)പോലും വീഴ്ച വരുത്തി?യെന്ന്‌ ഉമർ മൗലവി 1971, സൽസബീലിൽ എഴുതിയി ട്ടുണ്ട്‌ (പുസ്തകം 4, ലക്കം 8, ആഗസ്റ്റ്‌). ദൈവമാണെന്ന്‌ തെറ്റ്ധരിക്കാതിരിക്കാൻ അല്ലാ ഹു മനപ്പൂർവ്വം തെറ്റ്‌ ചെയ്യിക്കുമെന്ന്‌ മൗദൂടിയും എഴുതകയുണ്ടായി.

"അല്ലാഹു തആലാ കരുതിക്കൂട്ടി എല്ലാ പ്രവാചകന്മാരിൽ നിന്നും ചില സമയങ്ങളിൽ അവന്റെ സംരക്ഷണം ഉയർത്തിയും കൊണ്ടും ഒന്നും രണ്ടും കുറ്റങ്ങൾ ചെയ്യിക്കുന്നു. എന്തിനെന്നാൽ അവരെ സ്രഷ്ടാവ്‌ എന്നു മനസ്സിലാക്കാതിരിക്കാനും, അവരും മനുഷ്യരാണെന്നു ഗ്രഹിക്കുവാനും വേണ്ടി" (തഫ്ഹീമാത്‌ വാല്യം 2, പേജ്‌ 43).ഇത്തരത്തിലുള്ള എഴുത്തും പ്രസംഗങ്ങളുമാണ്‌ ഇസ്ലാമിന്റെ ശത്രുക്കൾക്ക്‌ പ്രചോദ നമായതും പ്രവാചകനെ അവഹേളിക്കുന്ന കാർട്ടൂണുകളും മറ്റും പ്രസിദ്ധീകരിക്കാൻ ഇടയാക്കിയതും. അതിനാൽ ഇത്തരക്കാരുടെ കെണിവലയിൽ കുടുങ്ങിപ്പോകാതിരി ക്കാൻ പ്രവാചക സ്നേഹികൾ ബദ്ധശ്രദ്ധരാകണം.. അല്ലാഹു നമ്മെ നബി തിരുമേനി യോടൊപ്പം സ്വർഗത്തിൽ പ്രവേശിപ്പിക്കുമാറാവട്ടെ, ആമീൻ.


അവലംബം : മുസ്ലിം പാത്ത്.കോം

ചെറിയപാലം April 18, 2009 at 4:07 PM  

ബഷീര്‍ വെള്ളറക്കാടൻ,
ചിന്തികൂ....താങ്കൾക്ക് റൌളാ ശരീഫിന്റെ തണലിലിരിക്കാ‍ൻ സാധിക്കുമോ..അതോ എനിക്കു മദീനയിലെ മണൽത്തരികളെ ചുംബിക്കാൻ കഴിയുമോ?... കഷ്ടം!!!!!

ദീനിയായവ,അല്ലാത്തവ ഒരു ലിസ്റ്റ് ഇടമോ.. എങ്കിൽ പറഞ്ഞുതരാം.. “നബിദിനാഘോഷം“ ഏതിൽ പെടുമൊ ആവൊ..

അരിയെത്ര..എന്നു ചോദിച്ചാൽ പത്തിരി ഒൻപതു എന്നരീതിയിലാണ് തങ്കളുടെ മറുപടി മുഴുവൻ,
ഒരുതവണയെങ്കിലും എന്റ്റെ കമന്റ്റുകൾ ഒന്ന് വായിച്ചൂടേ....അബുദാബി മതകാര്യ മന്ത്രാലം ശിർക്ക് പ്രചരിപ്പിക്കുന്നു എന്നു ഞാൻ പറഞ്ഞോ സുഹ്രത്തേ., ഇനി സൌദിയെ അംഗീകരിക്കില്ലെങ്കിൽ നമസ്കാരത്തിൽ ഖിബലക്ക് നേരെ നിൽക്കുംബോൾ താങ്കൾക്ക് എത്രത്തോളം സംത്രിപ്തി കിട്ടും.. അവിടെ കര്യങ്ങൽ തീരുമാനിക്കുന്നത് അബുദാബി മതകാര്യവകുപ്പ് ആയിരിക്കുമോ???!!!!!!

ചെറിയപാലം April 18, 2009 at 4:20 PM  

ദുൽഫുഖാർ,
ഇസ്ലാമിലേക്ക് സൂഫിസം കടത്തിക്കൂട്ടിയും പാശ്ചാത്യരുടെ കുരുട്ടുബുദ്ധിയും-(തുര്‍ക്കി , ഇറാക്ക്)- കൂടിയായപ്പോള്‍ മുഹമ്മദ് നബി(സ) നന്നാക്കിയെടുത്ത സമൂഹം വീണ്ടും ബിംബാരാധനക്ക് പകരം കിടത്തിയ്ട്ട ശവകുടീരങ്ങളെ ആരാധിക്കാനും തുടങ്നിയ സാഹര്യത്തിലാണ്‌ വഹാബിസത്തിലൂടെ ഒരു വിപ്ലവത്തിനു വഴിയോരുങ്ങന്നത്. അതിനെ തങ്കൾ ഈ രീതിയിൽ സമീപിക്കുന്നതിൽ എനിക്ക് അതിശയമില്ല......കാ‍രണം നേതാക്കൾ കുഴംബ് രൂപത്തിൽ ചർദ്ദിക്കുന്നത് അപ്പടി വിഴുങ്ങുന്നത് അനുയായികളുടെ പതിവാ‍ണല്ലോ.!

ബഷീർ April 18, 2009 at 4:22 PM  

>ചെറിയ പാലം

ഇനി കൂടുതൽ ഉരുളേണ്ടതില്ല. ഇപ്പോൾ കാര്യങ്ങളൊക്കെ ഏവർക്കും വ്യക്തമായിരിക്കുന്നു.

ഓ.ടോ :
( ഞാൻ വെള്ളറക്കാട്ടുകാരൻ തന്നെ ആ നിലക്കാണു വെള്ളറക്കാടൻ എന്ന് വിളിക്കുന്നതെങ്കിൽ സന്തോഷം അല്ല നിങ്ങളുടെ വഹാബി ചിന്തകൾക്കനുസരിച്ചാണെങ്കിൽ എനിക്കൊന്നും പറയാനില്ല )


>പചാരകൻ

വളരെ നന്ദി. നിഷ്പക്ഷമതികൾക്ക് കാര്യങ്ങൾ ഗ്രഹിക്കാൻ ഉപകരിച്ചു

Zulfukhaar-ദുല്‍ഫുഖാര്‍ April 18, 2009 at 4:27 PM  

പാലം ,

വഹാബി /മുജാഹിദ് /സലഫികളുടെ ശരിയായ സംസ്കാരം ഇവിടെ കാണുക കേൾക്കുക

ചെറിയപാലം April 18, 2009 at 4:34 PM  

അബ്ദുൽ കരീം /എ.കെ
നബി(സ)യുടെ മിസ്വാക്കിന്റ്റെ നീളം നോക്കി അത്രയും നീളം ഞങ്ങൾക്കും മതിയെന്ന് ചിന്തിചിരുന്ന സഹാബികൽ നബിതങ്ങൾ ചെയ്യാത്തത് ചെയുമെന്ന് തങ്കൽ കരുതുന്നുണടോ..?

Zulfukhaar-ദുല്‍ഫുഖാര്‍ April 18, 2009 at 4:39 PM  

വഹാബിസത്തിന്റെ തുടക്കവും വ്യാപനവും അറിയാൻ
ഇവിടെ വഹാബിസത്തെ സൂക്ഷിക്കുക..അല്ലാഹു കാത്ത് രക്ഷിക്കട്ടെ. അവസാനമായി കേരളത്തിൽ മഖ്ബറ പൊളിക്കാൻ വന്ന വഹാബികളെ പോലീസ് പിടികൂടിയത് ചേർത്ത് വായിക്കുക

ചെറിയപാലം April 18, 2009 at 5:13 PM  

ബഷീർ,

താങ്കൾ ഉദ്ദേശിചത് വ്യക്തമല്ല.(വെള്ളറക്കാടൻ)
പ്രചാരകന്റ്റെ ഉദ്ദരണികൾ പലതും 50 വർഷ്ങ്ങൾക്ക് മുൻപത്തെതാണ്. എന്നെ സംബദ്ദിച്ച് .....ഇന്നലെ ഒരൾക്ക് നേരിന്റ്റെ ആശയം മനസ്സിലായാൽ പിന്നെ അവന്റ്റെ പൂർവകാലം തേടിപ്പിടിക്കൽ എന്തിനാണ്.“ഇനി കൂടുതൽ ഉരുളേണ്ടതില്ല. ഇപ്പോൾ കാര്യങ്ങളൊക്കെ ഏവർക്കും വ്യക്തമായിരിക്കുന്നു.“

ആർക്ക് എന്ത് വ്യക്തമായി??


എന്റ്റെ പരിമിതമായ അറിവിൽ നബിദിനാഘോഷം അനിസ്ലാമികമാണെന്നാണ് എന്റ്റെ “തോന്നൽ”


നബിയൊടുള്ള സ്നേഹം പ്രകടമവേണ്ടത് അദ്ദെഹത്തിന്റ്റെ ചര്യ പിൻപറ്റിയാണ്.
ദീനിൽ പുതുതായി ആര് എന്ത് ചേർത്താലും അത് ബിദ്അത്താണ്.ജനമദിനാഘോഷം നബിയോ, സഹാബത്തുകളോ, താബിഈങ്ങളൊ ചെയ്തിരുന്നില്ല എന്ന് ഒരു വിഭാഗം പറയുന്നു. അതു ഹിജറ: 300 നു ശേഷം ഉണ്ടായതാണ്. അതിനു മുൻപ് നടന്നതാ‍യി തെളിയിക്കപെട്ടിട്ടുമില്ല.

الله اعلم

ചെറിയപാലം April 18, 2009 at 8:39 PM  

പ്രചാരകൻ,

താങ്കളുടെ അവസാന രണ്ട് കമന്റുകൾക്കും അകമഴിഞ്ഞ നന്ദി.

ഒരു മുസ്ലിം തീർച്ചയായും മൌലീദ് ആഘോഷിക്കേണ്ടത് ഉണ്ട് എന്ന തിരിച്ചറിവ് താങ്കളുടെ വിശദീകരണങ്ങളിൽ നിന്നും മനസ്സില‍ാവുന്നു....أعود بالله....എങ്കിലും ഈ എളിയവന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കി................

1)ലോകർക്കാകമനം അനുഗ്രഹത്തിനായി നിയോഗിക്കപെട്ട നബി(സ)യുടെ ജന്മദിനം ആഘോഷിക്കാൻ ഖുർ ആനിൽ അല്ലാഹു എന്തേ
കൽ‌പ്പികാഞ്ഞൂ.?
ഒരുപക്ഷേ ഞാ‍ൺ കൽ‌പ്പിച്ചില്ലെങ്കിലും ‘മുഅമിനുകൾ’ അത് ചേയ്തുകൊള്ളും എന്ന് അല്ലാഹു വിചാരിച്ചുകാണുമോ?
2)ഇമാമുമാരും മഹാന്മാരായ പണ്ടിതന്മാരും ജന്മദിനം ആഘോഷിക്കണം എന്ന് ശക്തിയുക്ത്മായി കല്പിച്ചപ്പോൾ നബി(സ)അതു കൽ‌പ്പിക്കാഞ്ഞ തെന്തെ?? (രണ്ട് ഈദ് കൽ‌പ്പിച്ച് തരുകയും ചെയ്തു)
അതോ... പ്രധാന ഹദീസു വ്യാഖ്യാതാക്കൾ കണാതെ പൊയെതെന്തേ..?
3)നബി(സ)യുടെ ജന്മ നാടായ മക്കയിൽ എന്തെ ആഘോഷങ്ങളില്ലാതെ പൊയത്? അല്ലെങ്കിൽ പ്രവാചക നഗരിയിലെന്തേ ഇല്ലാതെ പൊയെത്?
4)............ഇനിയും തീർന്നില്ല..

സത്യം മനസ്സിലാക്കി നേരിന്റ്റെ മാർഗ്ഗ്ത്തിൽ സഞ്ച്ചരിക്കാൻ അല്ലാഹു എന്നെയും നിങ്ങളെല്ലാവരെയും അനുഗ്രഹിക്കട്ടെ....

ആമീൻ.

ബഷീർ April 18, 2009 at 9:27 PM  

>>എന്റ്റെ പരിമിതമായ അറിവിൽ നബിദിനാഘോഷം അനിസ്ലാമികമാണെന്നാണ് എന്റ്റെ “തോന്നൽ” <<

>ചെറിയ പാലം എന്ന സഹോദരാ..

മുകളിലെ കമന്റ് താങ്കൾ ഹൃദയത്തിൽ നിന്ന് എഴുതിയതാണെന്ന് മനസ്സിലായി. ഈ ഒരൊറ്റ കാര്യം കൊണ്ട് തന്നെ മനസ്സിലാക്കാം താങ്കളെ ആരൊക്കെയോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു.
ഇങിനെ പരിമിതമായ അറിവും കൊണ്ടും അറിവില്ലായ്മ കൊണ്ടും അനുമാന സങ്കല്പങ്ങൾ വെച്ച് ലോക മുസ്ലിംങ്ങൾ നിരാക്ഷേപം ആചരിക്കുന്ന കർമ്മങൾ തള്ളിപ്പറയാനും എന്തിനധികം ഹദീസുകൾ വരെ തള്ളാനും മഹാന്മാരായ ഇമാമുകളെ തള്ളാനും വരെ തയ്യാറാവുന്നത് വളരെ ഖേദകരം സുഹൃത്തേ..

നെഞ്ചിൽ കൈ വെച്ച് ചിന്തിക്കുക..
സമയം അതിക്രമിക്കുന്നതിനു മുന്നെ പഠിക്കുക
അല്ലാഹു നല്ല വഴി കാണിച്ചു തരട്ടെ

താങ്കൾക്ക് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഇനിയും ബാക്കിയാണെന്ന് പറയുന്നു.

പക്ഷെ അങ്ങോട്ടുള്ള ചോദ്യങ്ങളൊക്കെ താങ്കൾ ഒഴിവാക്കുകയും ചെയ്തു മനപ്പൂർവ്വം

ഇപ്പോൾ അല്ലാഹുവിനോടാണ് നിങ്ങൾ ചോദിക്കുന്നത് എന്തേ ഖുർ ആനിൽ ആഹ്വാനം ചെയ്തില്ല എന്ന് ?

ബഷീർ April 18, 2009 at 9:28 PM  

ഒരു കാര്യം കൂടി,

തോന്നലുകളിലല്ല ഇസ്ലാമിക വിശ്വാസം !!

ചെറിയപാലം April 19, 2009 at 11:27 AM  

പ്രിയ ബഷീർ,
“തോന്നൽ” എന്ന് ഞാൻ ഉദ്ദേശിച്ചത് നന്മയും തിന്മയും വേർത്തിരിച്ചറിയനുള്ള സാമന്യബുദധി ഉപയോഗിച്ച് ചിന്തിക്കുന്നവന് നേരിന്റ്റെ മാർഗ്ഗം അല്ലാഹു തന്നെ കാണിച്ച് തരും എന്നാണ്.

അല്ലാഹുവിന്റ്റെ സ്രഷ്ടികളിൽ വെച്ച് ഏറ്റ്വും സ്രേഷ്ട്മായ നബി(സ)യെ ക്കുറിച്ച് ഓർക്കാൻ ഒരു പ്രത്യേക ദിനം വേണോ...അതും അന്നേ ദിവസത്തിൽ തന്നെയാണ് മരണപ്പെട്ടതും എന്നിരിക്കെ.

നബിയുടെ “ജന്മദിനത്തിൽ” മാത്രം ഓർക്കലും ആഘോഷവും അതോ “ജന്മത്തിൽ“ തന്നെ സന്തോഷിക്കലും സദാ‍ഓർക്കലും....ഏതാവും നല്ലത്????


നമ്മുടെ മുൻപിൽ ഒരുപാട് പ്രസ്ത്താനങ്ങൾ, വ്യത്യസ്ത ആശയങ്ങൾ, ഏങ്കിലും എല്ലാവരുടെയും ലക്ഷയ്യം ഒന്ന് തന്നെ. ആ ലക്ഷ്യ്ത്തിലേക്കുള്ള മാർഗ്ഗമണ് പ്രധാനം ...ചിന്തിക്കുന്നവർക്ക് ദ്രഷ്ടാന്തമായാണ് ഖുർആൻ ഇറക്കപെട്ടത്. കർമ്മവും ചിന്തയും ഏത് രീതിയിൽ ആവണമെന്ന് നബി നമ്മുടെ മുൻപിൽ ജീവിച്ച് കാ‍ണിക്കുകയും ഒന്നും വിട്ട് പോകതെ അതു പൂർത്തിയക്കിത്തരികയും ചെയ്തില്ലെ!


ചിലരുടെ ചോദ്യങ്ങൾ കേട്ടാൽ തോന്നും ഇതൊക്കെ കാലഹരണപ്പെട്ടില്ലേ.. അന്ന് നബിയും സ്വഹാബത്തും ചെയാത്തത് ഇന്നു നമുക്ക് ചെയ്താൽ കൊള്ളില്ലേ...ഇല്ലെങ്കിൽ പിന്നെ എന്തോന്ന് ചെയ്യും............
ബിരിയാണി തിന്നുന്നതിനെ പറ്റിയല്ലല്ലൊ..........
പരലോകവിമായി ബന്ധമുള്ള ചെയ്താൽ ഒന്നുകിൽ സ്വർഗ്ഗമോ ,നരകമൊ കിട്ടുന്നതിനെ പറ്റിയല്ലേ.....


ആയതിനാൽ എനിക്ക് മുജാഹിദ് ലേബൽ ഒട്ടിച്ചവരോട്...ഞാൻ അവരുടെ ആരുമല്ലേ.....

ബഷീർ April 19, 2009 at 11:47 AM  

പ്രിയ സുഹൃത്ത് ചെറിയ പാലം,

താങ്കളെ മുജാഹിദ് /വഹാബി ലേബലൊട്ടിക്കണമെന്ന നിർബന്ധമൊന്നുമില്ല. പിന്നെ വഹാബി ആശയത്തെ ന്യായീകരിച്ചാൽ ആരും അങ്ങീനെ തന്നെ സംബോധന ചെയ്യും എന്ന് മാത്രം.

ഓരോരുത്തരുടെയും സാമാന്യ ബുദ്ധി വെച്ച് ഇതാണ് നല്ലത് ഇതാണ് കെട്ടത് എന്ന് അനുമാനത്തിലെത്തിയതാണ് ലോകത്തെ എല്ലാ പിഴച്ച പ്രസ്ഥാനക്കാർക്കും പറ്റിയത്.

നബി(സ)യെ ഓർക്കാൻ ഒരു പ്രത്യേക ദിനം വേണമെന്ന് ആരെങ്കിലും പറഞ്ഞോ ? ഇല്ലല്ലോ

അപ്പോൾ റബീഉൽ അവ്വൽ 13 നാക്കാം നമുക്ക് ആഘോഷം ! അപ്പോൾ തീരുമോ ശിർക്ക് പ്രശ്നം ?

ദിവസം നോക്കിയാണോ ശിർക്കും തൌഹീദും വ്യഖ്യാനിക്കുക ?

സ്വഹാബത്തിനെയും താബിഉകളെയും ഇമാമുകളെയും തള്ളിക്കളഞ്ഞ് അല്പ ബുദ്ധികൊണ്ട് ഗവേഷണം ചെയ്ത് അനുമാനങ്ങളും സങ്കല്പങ്ങളുമായി കഴിയുന്ന നബി(സ) തങ്ങളെ കേവലം ഒരു അറബിപയ്യൻ എന്ന് വരെ വിളിച്ച് പറയാൻ മടിയില്ലാത്ത അഭിനവ ദജ്ജാലുകളുടെ കെണിവലകളിൽ നിന്ന് അല്ലാഹു നമ്മെ കാക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

നബി ദിനാഘോഷത്തെ പറ്റി പ്രമാണിക ഗ്രന്ഥങ്ങളിൽ വിശ്രുതരായ ഇമാമുകൾ പറഞ്ഞതും കൂടാതെ ഇന്ന് എതിർക്കുന്നവരുടെ നേതാക്കളുടെ ചരിത്രവും പ്രചാരകൻ വിശദമായി അയച്ചത് ഒന്ന് കൂടി വായിക്കുക.

തീരാനുള്ള സംശയം അത് കൊണ്ട് തീരും.. തീരുകയില്ല എന്ന് വാശിയാണെങ്കിൽ അത് ഖിയാമം വരെയും തീരുകയില്ല.


അവസാനമായി ഒരിക്കൽ കൂടി ഓർമ്മിപ്പിക്കട്ടെ ‘പരിമിതമായ അറിവുകളിൽ നിന്ന് ഉണ്ടാവുന്ന തോന്നലുകൾ ‘ വെച്ച് താങ്കൾ തീരുമാനമെടുക്കുന്നതിനു മുന്നെ ചിന്തിക്കുക. അറിവുള്ള പണ്ഢിതന്മാ‍രുമായി ബന്ധപ്പെടുക.


എല്ലാ ആശംസകളും

കുറുമ്പന്‍ April 19, 2009 at 2:50 PM  

മുത്ത് മുഹമ്മദ് (സ) ജനിച്ച ദിവസമല്ലാതെ പിന്നേത് ദിവസമാണ് നമ്മള്‍ സന്തോഷിക്കുക...?
അല്ലാഹുവേ ഞങ്ങളെ നീ പരിശുദ്ധ നബിയോടുള്ള സ്നേഹത്തില്‍ ലയിപ്പിച്ചാലും....
കാലങ്ങളായി ഞങ്ങളീ വിഴുപ്പലക്കല്‍ തുടങ്ങിയിട്ട്...
പലര്‍ക്കും പല കാരണങ്ങളാണ് അതിന്, ചിലര്‍ക്ക് നിന്റെ ഹബീബിനോടുള്ള അടങ്ങാത്ത മൊഹബ്ബത്ത്, ചിലര്‍ക്ക് നിന്റെ ദീനില്‍ ഒരു തരി പോലും കലര്‍പ്പ് വരരുതേ എന്ന ചിന്ത....ചിലര്‍ക്കെല്ലാം അതിനപ്പുറം തങ്ങളുടെ സംഘടനകളുടെയോ നേതാക്കളുടെയോ താല്പര്യങ്ങള്‍ സം‌രക്ഷിക്കല്‍...
അല്ലാഹുവേ ഞങ്ങള്‍ക്ക് നീ പൊറുത്ത് തരികയും ഞങ്ങളെ നീ നേര്‍മാര്‍ഗത്തിലാക്കുകയും ചെയ്യേണമേ....സല്ലല്ലാഹു അലാ മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം....

ചെറിയപാലം April 19, 2009 at 6:57 PM  

പ്രിയ ബഷീർ,

ഇത് കൂടി വായിക്കുക.


Celebrating birthdays and wedding anniversaries has no base in Islam, Saudi Arabia’s Grand Mufti Sheikh Abdul Aziz Al-Alsheikh has said.

Al-Alsheikh, who is the highest religious authority in the Kingdom, said Muslims only have two official celebrations — Eid Al-Fitr, which is celebrated at the end of Ramadan, and Eid Al-Adha, which is celebrated on Dhul Hijjah 10. He added that Muslims also have a weekly Eid, which is Friday.

The mufti said that the celebration of other occasions such as birthdays, wedding anniversaries and mother’s day were un-Islamic.

Several prominent Muslim scholars have supported the mufti, adding that celebrating such occasions is in imitation of people of the Jewish and Christian faiths.

(Arab News, August 20,2008):


കാന്തപുരം ഒരു “ഫതാവ”:
“സ്ത്രീകൾക്ക് 15 ദിവസത്തെ ആർത്തവ കാലമുള്ളത് കൊണ്ടാണ് ഇസ്ലാ‍മിൽ ബഹുഭാര്യത്തം അനുവദിച്ചിട്ടുള്ളത്”

ഇതിൽ എത് പണ്ടിതനോടാണ് ഞാൻ എന്റ്റെ സംശയങ്ങൾ ചോദിക്കേണ്ടത്!!!!!!


അപ്പൊപ്പിന്നെ ഖുർആനും, ഹദീസുകളുമൊക്കെ മാറ്റിവെച്ച് “മഹാന്മാരായ പണടിതർ“ മാത്രം പറയുന്നത് കേട്ട് നമുക്ക് മിണ്ടാതിരിക്കാമല്ലോ.

ബഷീർ April 20, 2009 at 9:43 AM  

>ചെറിയ പാലം

നിങ്ങളിൽ ഉള്ളത് ചെറിയ വിവരമല്ല എന്ന് ഇതോടെ മനസ്സിലായി..

സൌദി എങ്ങിനെ ഉണ്ടായി എന്ന ചരിത്രം കൂടി വായിക്കാൻ ശ്രമിയ്ക്കുക. സൌദിയിലെ തന്നെ മുഫ്തിമാർ നബിദിനാഘോഷത്തെ അനുകൂലിച്ച് കൊണ്ടുള്ള ഫത് വകൾ ഇറക്കിയിട്ടുണ്ടെങ്കിൽ താങ്കളുടെ സംശയം മാറുമോ ?

എന്തിനു സൌദിയ്ക്ക് പോവുന്നു. നമ്മുടെ കേരളത്തിൻലെ വഹാബി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ഫത് വകൽ പ്രചാരകൻ എഴുതിയത് കണ്ടിട്ടും അതിന് ക.മ എന്ന് മൊഴിഞ്ഞില്ല താങ്കൾ

കൂടാതെ മഹത്തുക്കളായ പണ്ഡിതരുടെ ഉദ്ധരണികൾ
അതും കണ്ടില്ല.

ഇവരെയൊക്കെ തള്ളി ഗ്രാൻഡ് മുഫ്തിയുടെ ഫത് വ യാണ് താങ്കൾക്ക് ആധാരം. കഷ്ടം..എന്നല്ലാതെ എന്ത് പറയാൻ


പിന്നെ കാന്തപുരം നിങ്ങൾ എഴുതിയത് പോലെ പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ ഈ പോസ്റ്റ് ഞാൻ ഡിലിറ്റ് ചെയ്യാം . പറ്റുമോ

സാധാ‍രണ മുജാഹിദ് /വഹാബികൾ വിഷയം വ്യതിചലിപ്പിക്കുന്ന സ്ഥിരം പരപാടി താങ്കളും ഇവിടെ പയറ്റുന്നു. അത് വേണോ ?

കുറുമ്പൻ പറഞ്ഞത് പോലെ ഈ വിഴുപ്പലക്കൽ ഇനിയും തുടരണോ .

> കുറുമ്പൻ

എന്ത് ചെയ്യാം .മറുപടി കൊടുക്കാൻ നിർബന്ധിതനാവുന്നു. കേവലം ഒരു മദ് ഹ് ഗാനത്തിന്റെ വരികളിൽ പോലും ശിർക്ക് ആരോപിച്ചത് (എന്താണതിന്റെ വ്യാഖ്യാനം എന്ന് കൂടി മനസ്സിലാക്കാതെ ) കണ്ടുവല്ലോ..

നന്ദി

ബഷീർ April 20, 2009 at 10:16 AM  

സൌദിയിലെ ഉന്നത പണ്ഡിതർ ഈ വിഷയത്തിലുള്ള നിലപാട് എന്താണെന്ന് എന്ന് കൂടി പരിശോധിക്കുക

-1-

അടുത്ത കാലത്ത് വഫാത്തായ വിഖ്യാത പാണ്ഡിതൻ ആഷിഖ് റസൂർ
Sheikh Sayyid Alawi Maliki, who is an Ustaz of Hadith in the Haram Shareef in Makkah

കുവെറ്റിലെ
Sheikh Sayed Hashim al-Rifa'ie

യെമനിൽ
Sheikh Dr. Muhammad Abduhu Yamani, the Director of Darul Qibla Institute in Jeddah


നബിയുടെയും സഹാബത്തിന്റെയും കാലത്തില്ലാത്തതാണ് നബിദിനാ‍ഘോഷം എന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെ ഹറം ശരീഫിൽ തന്നെ അനുഷ്ടിച്ച് വരുന്ന താ‍ഴെ കാര്യങ്ങൾ കൂടി ബി ദ് അത്താക്കി തള്ളേണ്ടി വരുമല്ലോ അല്ലേ..!


1. THE FORMING OF A CONGREGATION TO PERFORM TAHAJJUD SALAAH BEHIND AN IMAAM.

2. THE RECITATION OF DU'A AFTER THE QURAN HAS BEEN COMPLETED AT THE END OF RAMADAAN IN TARAWEEH PRAYER.

3. THE GATHERING OF PEOPLE ON THE 27TH OF RAMADAAN AT THE TIME OF TAHAJJUD WHERE THE IMAAM DELIVERS A SERMON.

4. THE CALL OF THE MUEZZIN, WHO LOUDLY RECITES "SALAATUL QIYAAM ATHABUKUMULLAH."


പ്രിയ സഹോദരാ.
താങ്കൾക്ക് (എല്ലാവർക്കും )കാര്യങ്ങൾ മനസ്സിലാ‍ക്കാനും പഠിക്കാനും താത്പര്യമുണ്ടെങ്കിൽ ..വിശദമായ ഒരു പഠന റിപ്പോർട്ട് കൂടി ഇവിടെ ലിങ്ക് കൊടുക്കുന്നു.
CELEBRATION OF PROPHET BIRTHall the best

ഇഹ്സാൻ April 20, 2009 at 5:53 PM  

ഞാൻ ഈ ബ്ലോഗ് ആദ്യം മുതൽ ഞാനൊന്ന് വയിച്ചു.കാര്യങൾ ബോദ്ധ്യപ്പ്പെടാനാവശ്യമായതൊക്കെ വെള്ളറക്കാടൻ കൊടുത്ത ലിങ്കുകളിലുണ്ട്.പക്ഷെ ചെറിയ പാലത്തിനു വിഷയം അറിയായ്കയല്ല.ആശാൻ ഉറക്കം നടിക്കുകയാണ്
ഇതിലും വലിയ ഒരു ക്ലാരിഫിക്കേഷൻ ഈ വിഷയത്തിൽ വേണ്ടതില്ലാത്ത വിധംവെള്ളറക്കാടും പ്രചാരകനും കൂടി വിഷയങൾ പഠിച്ചു പറഞിട്ടുണ്ട്.പക്ഷെ ചെറിയ പാലം ചെറുതാവാൻ തന്നെ തീരുമാനിച്ചിരിക്കുന്നു എന്ന് എല്ലാവർക്ക്കും മനസിലാവും വിധത്തിലാണ് ആശാന്റെ ഉരുളൽ..അതിനാൽ പഴയ കാരണവന്മാർ പറയാറുള്ള ഒരു വാക്ക് വെള്ളറക്കാടനോട് പറയട്ടെ..ചൊല്ലിക്കൊട്,തല്ലിക്കൊട്,തള്ളിക്കള!
നല്ലവർക്കൊക്കെ ആശം സകൾ!
നല്ല ചൂടുള്ള നബിദിനാശം സകൾ!
നബി ദിന വിരോധികൾക്ക് കണ്ണീർ ആശംസ!
കാരണം ലോകത്ത് പരിവർത്തനത്തിന്റെ പടപ്പാട്ട് പാടിയ മുത്ത് നബി ജനിച്ച ദിവസം ദു:ഖാചരണം നടത്തുന്ന ഇവന്മാർ സ്വന്തം കറക്ക് കമ്പനിയുടെ വാർഷികം എത്ര ആവേശത്തിലാണ് കൊണ്ടാടുന്നത്?
നബി എത്ര വാർഷികാഘോഷമാണാവോ നടത്തിയത്?
എത്ര പാടത്താണ് നബി(സ്വ) സാല്വേഷൻ നടത്തിയത്?

ചെറിയപാലം April 20, 2009 at 8:55 PM  

പ്രിയ ബഷീ‍ർ,

“നിങ്ങളിൽ ഉള്ളത് ചെറിയ വിവരമല്ല എന്ന് ഇതോടെ മനസ്സിലായി..“

താങ്കളുടെ വിമർശനത്തിന്റ്റെ നിലവാരമെങ്കിലും പരിശോദിക്കാനുള്ള “വലിയ” വിവരം താങ്കൾക്ക് ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം!!!


"കേരളത്തിൻലെ വഹാബി പ്രസ്ഥാനത്തിന്റെ നേതാക്കളുടെ ഫത് വകൽ പ്രചാരകൻ എഴുതിയത് കണ്ടിട്ടും അതിന് ക.മ എന്ന് മൊഴിഞ്ഞില്ല താങ്കൾ"

“ഫതവ“കളെക്കുറിച്ച് പറയുകയണെങ്കിൽ:- ഇംഗ്ലീഷ് നരക ഭാഷയ‍ാണെന്നും, ഖുർആൻ തർജ്ജമ പാടില്ല എന്നും, സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ല എന്നതിനെക്കുറിച്ചൊക്കെ മഹാ പണ്ടിതർ “ഫതവ” ഇറക്കിയതിനെ പറ്റി പറയേണ്ടിവരും സുഹ്രത്തേ....എല്ലാ മേല്പറഞ്ഞ വിഴുപ്പലക്കലിനും താങ്കളായിട്ടാണ് തുടക്കമിട്ടത്..പരിശോദിച്ചാൽ താങ്കൾക്ക് ബോധ്യപ്പെടും!

കാന്തപുരത്തിന്റ്റെ പ്രസ്താവനയിൽ എന്താണ് ഉദ്ദേശമെന്ന് താങ്കൾക്ക് തന്നെ വ്യക്തമാക്കാം......
ഞാനായിട്ട് വിഷയം വഴിതിരിച്ച് വിടുന്നില്ല.
താങ്കളുടെയും സഹയാത്രികരുടെയും ആക്ഷേപ ഭാഷാ ഞാൻ എവിടെയും ഉപയോഗിച്ചില്ലല്ലോ...

പിന്നെ‘ഹർഷിന്റ്റെ‘ തണലിനുവേണ്ടി എല്ലാവരും അല്ലാഹുവിനോട് ദുആ ചെയ്യാറുണ്ട്, മറിച്ച് “റൌളാ ശരീഫിന്റ്റെ തണലിനു വേണ്ടീ എന്ന് താങ്കൾ ഉദ്ദേശിച്ചത് ഇനി മദീനയിലായിരിക്കുംബോൾ ചൂടിൽ നിന്നുള്ള രക്ഷയ‍ാവുമോ....എങ്കിൽ ഞാൻ ചെയ്ത തെറ്റിന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു...താങ്കൾ പൊരുത്തപെട്ടു തരികയും ചെയ്യുക!


ഞാൻ ആദ്യമേ വ്യക്തമാക്കിയതാ‍ണ്, എന്റ്റെ ചില സംശയങ്ങൽ ചോദിച്ചതാണെന്ന്. ആയതിനാൽ തന്നെ ഇതൊരു സൌഹ്രദസംഭാഷണമായാണ് ഞാൻ കരുതിയത്.
പിന്നെ എന്നാൽ കഴിയും വിധം ഖുർആനും ഹദീസുകളുമൊക്കെ തപ്പിയിട്ടും ജന്മദിനത്തെ ഇസ്ലാമിൽ ആഘോഷമാക്കിയതിനു വ്യക്തമായ തെളിവുകൾ എനിക്കു ലഭിച്ചില്ല. അത്തരം തെളിവുകൾ താങ്കളുടെ പക്കൽ ഉണ്ടോ? ഉണ്ടെങ്കിൽ എനിക്കും കൂടി അത് നൽകൂ എന്നായിരുന്നു. പിന്നീട് നടന്നതോ.......

സത്യം മനസ്സിലാക്കണം എന്ന ഉദ്ദേശം മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ.

ഇതിൾ ഞാൻ എന്ത് വിഴുപ്പാണ് അലക്കിയത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല.

ഞാൻ താങ്കളുടെ വാദത്തെ ഖണ്ടിച്ചെൻങ്കിൽ അതിനാധാരം ഖുർആനും ഹദീസും മാത്രമെ ഉള്ളൂ...അല്ലാത്തത് എന്തെങ്കിലും ഞാൻ പറഞ്ഞതായി താങ്കൾക്ക് ചൂണ്ടിക്കാണിക്കാമോ?

ഇനി ജന്മദിനാഘോഷത്തെ പറ്റി ഇമാമുകൾ പറഞ്ഞത് തെളിവ് സഹിതം ഞാൻ വഴിയെ വ്യക്തമാക്കാം. അതും താങ്കൾ തള്ളുമൊ എന്ന് എനിക്കറിയാൻ താല്പര്യമുണ്ട്. എന്നെ അറിവ് നേടാൻ താങ്കൾ ക്ഷ്ണിക്കുംബോൾ അത് താങ്കൾക്കും ആവാമല്ലോ....താങ്കളുടെ അറിവ് പൂർണ്ണമാണെങ്കിൽ പിന്നെ അതിന്റെ ആവശ്യ്‌വുമില്ല.


താങ്കൾ പേരു സൂചിപ്പിച്ച പണ്ടിതർ എന്താണ് പറഞ്ഞത് എന്നറിയാൻ താല്പര്യ്മുണ്ട്. അതിന്റെ സോഴ്സ് നൽകാമോ?

ഹറം ഷരീഫിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് ചർച്ച ചെയ്യാം താങ്കൾക്ക് താല്പര്യമെങ്കിൽ....


ഇതൊക്കെ വിഴുപ്പലക്കലായിട്ട് കാണുന്നെങ്കിൽ ഇതിൽ നിന്നു ഞാൻ പിന്മാറാം.....

താങ്കളുടെ അനുവാദത്തോടെ ഒരു കമന്റ് കൂടി ചേർക്കാ‍ൻ ഉദ്ദേശിക്കുന്നു.

നന്ദി..

ചെറിയപാലം April 21, 2009 at 2:42 PM  

ബഷീർ,

മൌലീദാഘോഷത്തെ പറ്റി പ്രമുഖരായ ഇമാമുകൾ പറ്യുന്നത് കാണുക:-

1) സയ്യിദുൽ ബഖരിയുടെ ഇആനത്തുൽത്വാലിബീനിൽ ഇമാം സഖാവി പറയുന്നത് ഉദ്ധരിക്കുന്നു, “നിശ്ചയമായും ഈ മൌലീദ് ആഘോഷം കഴിക്കുന്ന സംബ്രദായം ഹിജറ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പുതുതായി ഉണ്ടായതാണ്. (3-348)

2)‌ഫതഹുൽബാരി എന്ന സുപ്രസിദ്ധമായ കിത്താബിൽ അതിന്റ്റെ കർത്താവായാ ഇമാം ഇബ്നുഹജർ അസ്ഖലാനിയുടെ ഒരു ഫത്വാവ മറ്റോരു പണ്ഡിതനായ ഇമാം സുയൂതി (മൌലീദ് ആഘോഷിക്കണമെന്ന് അഭിപ്രായമുള്ളവരിൽ പ്രമുഖനായിരുന്നു) അൽഹാവിലിൽ ഫത്വാവ എന്ന കിത്താബിൽ ഉദ്ധരിക്കുന്നത് ഇങ്ങനെ:- ഇമാം അസ്ഖലാനിയോട് നബിദിനാഘോഷത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൾകി:- “ നബിജന്മാഘോഷത്തിന്റെ അടിസ്തതാനം തന്നെ ബിദ്അത്ത് ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫു സ്സ്വാലിഹികളായ മുൻഗാമികളിൽ നിന്നോരാളിൽ നിന്നു പോലും അത് നിവേദനം ചെയ്ത തായി വന്നിട്ടില്ല.(1-196)

3) ഇമാം ഫാക്കിഹാനി നബിദിനാഘൊഷത്തെ പറ്റി പറയുന്നു. “പരിശുദ്ധ ഖുർആനിലൊ നബി(സ)യുടെ സുന്നത്തിലോ ഇതിനൊരു അടിസ്ത്താനം ഉള്ളതായി ഞാൻ അറിയുന്നില്ല. മതകാര്യങ്ങളിൽ മാത്രികായോഗ്യരായ പൂർവീകന്മാരെ പിന്തുടരുന്ന ആരും തന്നെ ഇത് പ്രവർത്തിച്ചതായി ഉദ്ധരിക്കപെടുന്നുമില്ല. എന്നാലോ അടിസ്ത്താനരഹിതമായ പലതും കെട്ടിച്ചമച്ചുണ്ടാക്കുന്ന ചില ആൾക്കാരുടെ നിർമ്മിതവും തീറ്റ കൊതിയന്മാരുടെ സ്വാർത്തതക്കൊപ്പിച്ച് കെട്ടിയുണ്ടാക്കിയ ബിദ്അത്ത് ആകുന്നു ഇത്. ശറഇയായ വിധികൾ വെച്ച് നോക്കിയാൽ ഇത് ഹറാം അല്ലെങ്കിൽ കറാഹത്ത് എന്നീ രണ്ടു വകുപ്പുകളിൾ പെട്ടതായിരിക്കാനെ തരമുള്ളൂ. (അൽഹാവിലിൽ ഫതാവ 1-190)

4) ഇമം മാലിക്ക് പറയുന്നു:- “ വല്ല്വനും ഇസ്ലാമിൽ ഒരാചാരം നിർമ്മിച്ചുണ്ടാക്കി അത് നല്ല ആചാരമാണെന്ന് പറഞ്ഞാൽ തീർച്ചയായും നബി(സ)യുടെ രിസാലത്തിൽ വഞച്ചന കാ‍ണിച്ചിരിക്കുന്നു.

മേൽ ഉദ്ധരിക്കപെട്ട കാര്യങ്ങളോട് ചേർത്ത് വായിക്കാവുന്ന ഹദീസുകൽ കാണുക:-

1) നബി വചനം: (എല്ലാ പ്രസംഗത്തിലും പറഞ്ഞിരുന്നത്) “ വാക്കുകളിൽ വെച്ച് ഏറ്റവും ഉത്തമമായിട്ടുള്ളത് അല്ലാഹുവിന്റെ കിത്താബാകുന്നു. ജീവിതചര്യ്യിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് നബിചര്യ ആകുന്നു. കാര്യങ്ങളിൽ വെച്ച് ഏറ്റവും ചീത്തയായിട്ടുള്ളത് മതത്തിൽ പുതുതായി നിർമ്മിക്കപെട്ടതാകുണു.എല്ലാ ബിദ്അത്തുകളും വഴിപിഴച്ചതാകുന്നു“ .(മുസ്ലിം)

2)നബി(സ)പറഞ്ഞു:- “ രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങളെ വിട്ടേച്ച് പോകുന്നു.അത് രണ്ടും മുറുകെ പിടിക്കുന്ന പക്ഷം നിങ്ങൾ വഴിപിഴക്കുകയില്ല. അല്ലാഹുവിന്റ്റെ കിത്താബും എന്റെ ചര്യയുമാണവ”
(മുസ്ലിം)

3)നബി(സ)പറഞ്ഞു:- “നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ)അതിൽ പെടാത്ത വല്ലതും പുതുതായി കൂട്ടിയാ‍ൽ അത് തള്ളേണ്ടതാകുന്നു”(ബുഖാരി,മുസ്ലിം)
( കട: ഇസ്ലാം ഹൌസ്.കൊം)

ഇനി താങ്കളുടെ പ്രസ്ത്താന വാരിക സുന്നിവോയ്സിൽ വന്നത് കാണുക ഈ കാലഷട്ടത്തിൽ തന്നെ!!!!

“ഇമാം അസ്ഖലാനിയോട് നബിദിനാഘോഷത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൾകി:- “ നബിജന്മാഘോഷത്തിന്റെ അടിസ്തതാനം തന്നെ ബിദ്അത്ത് ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫു സ്സ്വാലിഹികളായ മുൻഗാമികളിൽ നിന്നോരാളിൽ നിന്നു പോലും അത് നിവേദനം ചെയ്ത തായി വന്ന ആചാരമല്ല അത്”(സുന്നിവോയ്സ് 2000 ജൂലായ് 16-31, പേജ് 26)

വീണ്ടും കാണുക, “ നബി(സ)യുടെ ഉപദേശ നിർദ്ദേശങ്ങൾ ജീവിതത്തിൽ കൊണ്ടാടെണ്ടുന്ന ആവശ്യം ഉണ്ടായിരുന്നില്ല..ഹിജറ നാലാം നൂറ്റാണ്ടിൽ ലോകത്ത് ഈ സബ്ബ്രദായം നടപ്പിലാകുകയും തദ് വിശയകമായി നിരവധി കിത്താബുകൾ വിരചിതമാവുകയും ചെയ്തു.”(സുന്നിവോയ്സ് 1981 ഡിസംബർ 18-5,ലക്കം 6)

ഇസ്ലാമിൽ ഒരാളുടെയും ജന്മദിനമോ മരണദിനമോ ആഘോഷിക്കുന്നത് നബി(സ)പടിപ്പിച്ചിട്ടില്ല.റബ്ബീഉൽ അവ്വൽ മാ‍സത്തിൽ പ്രത്യ്യേകമായി ദാന ധർമ്മമൊ,സ്വലാത്തോ വേണമെന്ന് ഉപദേശിചിട്ടില്ല. നബിയിൽ നിന്ന് ദീൻ നേരിട്ട് പടിച്ച് മനസ്സിലാക്കിയ സ്വഹാബത്തോ, സലഫു സ്സ്വാലിഹുകളൊ ഇങ്ങനെ ഒരാചാരം നടത്തിയിട്ടില്ല.

സുബോദമുള്ളവർ ഒരൊ നിമിഷവും പ്രവാചക ചര്യകൾ ജീവിതത്തിൽ പകർത്തി പ്രവാചകരെ സ്നെഹിക്കുന്നവരിൽ ഉൾപ്പെടുക. അല്ലാതെ മറ്റുള്ളവരെ ചീത്ത വിളിച്ച് സ്വയം നാറാ‍തിരിക്കുക.


കിത്താബുകളിലും, ഹദീസുകളിലും ജന്മദിനാഘോഷ്ത്തെ പറ്റി എന്താണ് പ്രതിപാദിപ്പിക്കപ്പെട്ടത് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് ചിന്തിച്ചാൽ മനസ്സിലാക്കാം..

അല്ലാത്തവർക്ക്, സത്യം അറിഞ്ഞിട്ടും അത് മറച്ച് വെക്കുന്നവരെ അല്ലാഹു വിശേഷിപ്പിച്ചത് എന്താണെന്നും അവർക്കുള്ള ശിക്ഷയെന്താണെന്നും ഓർക്കുക.

മേൽ പറഞ്ഞകാര്യങ്ങളെ(ഇമാമുകളുടെയും,ഹദീസുകളുടെയും) ഖുർആനിന്റെയോ ഹദീസുകളുടെയോ പിന്ബലത്തിൽ ഖണ്ഡിച്ചുകൊണ്ട് ആർക്കെങ്കിലും എന്തെങ്കിലും പറയനുണ്ടെങ്കിൽ സ്വാഗതം! വീണ്ടും “വിഴുപ്പലക്കാൻ” വരികയാണെങ്കിൻ പിന്നെ എനിക്കൊന്നും പറയാൻ ഇല്ല.

എല്ലാ ഭാവുകങ്ങളും നേരുന്നു...

ബഷീർ April 21, 2009 at 3:29 PM  

> ചെറിയ പാലം

താങ്കൾ മൌലവിമാർ പഠിപ്പിച്ച് വെച്ചത് അപ്പടി വിളമ്പുകയല്ലാതെ വേറൊന്നും ചെയ്യുന്നില്ല. ചിലരെ തെറ്റിദ്ദരിപ്പിക്കാൻ കഴിഞ്ഞേക്കും.പക്ഷെ അടിസ്ഥാനമായി കാര്യങ്ങൾ മനസ്സിലാക്കിയവർക്ക് ഈ വക മറിമായങ്ങൾ എല്ലാം മനസിലാക്കാൻ പ്രയാസമില്ല.

ഇഹ് സാൻ പറഞ്ഞ കാര്യങ്ങളിൽ പൂർണ്ണമായി യോജിക്കുന്നു. നബിദിനാഘോഷത്തെ സംബന്ധിച്ച് പണ്ഡിതർ പറഞ്ഞതും വഹാബികളുടെ പഴയ നിലപാടും എല്ലാം വ്യക്തമാക്കിയതാണിവിടെ കാര്യങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തന്നെ ധാരാളം

ഇപ്പോൾ ചെറിയ പാലം കോപ്പി പേസ്റ്റ് ചെയ്ത വരികൾ മുസ്ലിം ലോകത്തിന് പുതുമയുള്ളതല്ല. സ്ഥിരമായി വഹാബി വേദികളിൽ ചർദ്ദിക്കുന്നതാണ്. അതിന് വ്യക്തമായ മറുപടി പണ്ഡിതർ കൊടുത്തിട്ടുമുണ്ട്

ഇവിടെ അതൊകെ വീണ്ടു കൊണ്ടു വന്ന സ്ഥിതിയ്ക്ക്
ഓരോന്നോരോന്നായി നമുക്കൊന്ന് പോസ്റ്റ് മോർട്ടം നടത്താം

അതിനു താങ്കൾ തയ്യാറാണോ എങ്കിൽ

ചെറിയപാ‍ലം എഴുതിയ ആദ്യത്തെ ഉദ്ദരണിയിൽ നിന്ന് തുടങ്ങാം>>> 1) സയ്യിദുൽ ബഖരിയുടെ ഇആനത്തുൽത്വാലിബീനിൽ ഇമാം സഖാവി പറയുന്നത് ഉദ്ധരിക്കുന്നു, “നിശ്ചയമായും ഈ മൌലീദ് ആഘോഷം കഴിക്കുന്ന സംബ്രദായം ഹിജറ മൂന്ന് നൂറ്റാണ്ടുകൾക്ക് ശേഷം പുതുതായി ഉണ്ടായതാണ്. (3-348) <<<

മറുപടി :അപ്പോൾ മൌലിദ് ആഘോഷം ഹിജ് റ 3 നൂറ്റാണ്ടിന്ന് ശേഷം തുടങ്ങിയതാണ് അതിനാൽ ബിദ് അത്ത് /അനാചാരമാണ് എന്നാണല്ലോ ഇതെഴുതിയതിന്റെ ഉദ്ദേശ്യം ?

ഇനി ഒരു സംശയം തീർക്കുക

1) ഹിജ് റ 3 നൂറ്റാണ്ടിന്ന് ശേഷം തുടങ്ങിയതെല്ലാം അനാചാരമാ‍യി കണക്കാക്കാമോ ? ഇനി രണ്ടാമത് ഉദ്ദരണി

>>2)‌ഫതഹുൽബാരി എന്ന സുപ്രസിദ്ധമായ കിത്താബിൽ അതിന്റ്റെ കർത്താവായാ ഇമാം ഇബ്നുഹജർ അസ്ഖലാനിയുടെ ഒരു ഫത്വാവ മറ്റോരു പണ്ഡിതനായ ഇമാം സുയൂതി (മൌലീദ് ആഘോഷിക്കണമെന്ന് അഭിപ്രായമുള്ളവരിൽ പ്രമുഖനായിരുന്നു) അൽഹാവിലിൽ ഫത്വാവ എന്ന കിത്താബിൽ ഉദ്ധരിക്കുന്നത് ഇങ്ങനെ:- ഇമാം അസ്ഖലാനിയോട് നബിദിനാഘോഷത്തെപറ്റി ചോദിച്ചപ്പോൾ അദ്ദേഹം ഇങ്ങനെ മറുപടി നൾകി:- “ നബിജന്മാഘോഷത്തിന്റെ അടിസ്തതാനം തന്നെ ബിദ്അത്ത് ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫു സ്സ്വാലിഹികളായ മുൻഗാമികളിൽ നിന്നോരാളിൽ നിന്നു പോലും അത് നിവേദനം ചെയ്ത തായി വന്നിട്ടില്ല.(1-196)<<


മറുപടി 1) ഇതിൽ നബിദിനാഘോഷം പാടില്ല എന്ന് എവിടെയാണുള്ളത് ?

ബിദ് അത്ത് എന്ന പദം ഉള്ളത് കൊണ്ടാണെങ്കിൽ എല്ലാ ബിദ് അത്തും അനാചാരമാണെങ്കിൽ ഹിജ് റ 3 നൂറ്റാണ്ടിന്ന് ശേഷം തുടങ്ങിയതെല്ലാം അനാചാരമാ‍യി കണക്കാക്കാമോ ?
ഇനി ഇതേ ഇബ് നു ഹജർ അസ്ഖലാനിയുടെയും ഇമാം സുയൂഥിയുടെയും വരികൾ നോക്കൂ


ഇമാം സുയൂഥി(റ)എഴുതുന്നു: "മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലു​‍ായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ച്ചേ യ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്‌?. ഇത്‌ പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ​‍്‌ സന്തോഷിക്കലുമുള്ള തുകൊ​‍്‌"(അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 181, ശർവാനി വാ: 7, പേ:422).


ഇബ്നു ഹജറുൽ അസ്ഖലാനി(റ)പറയുന്നു. "നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം" (അൽ ഹാവീ ലിൽ ഫതാവ, വാ:

ഇനി താങ്കൾ പറയൂ ഇതിനെന്താണ് അർത്ഥമെന്ന്. അടുത്തത് ഇതിന്റെ വ്യക്തമായ മറുപടിക്ക് ശേഷം ..ഇൻശാ അല്ലാഹ്

ചെറിയപാലം April 21, 2009 at 7:46 PM  

പ്രിയ സുഹ്രത്ത് ബഷീർ,
താങ്കളൊട് എനിക്ക് സഹതാപമുണ്ട്.
എന്റ്റെ ഉദ്ധരണികൾക്കുള്ള മറുപടി എന്ന് പറഞ്ഞു കൊണ്ട് താങ്കൾ എഴുതിയ രണ്ട് വാചകങ്ങളും എന്നോടുള്ള ചോദ്യങ്ങളായിരുന്നു. ഇതിനെ വിഡ്ഡിത്തരം എന്നല്ലാതെ എന്ത് പറായാൻ.ചോദ്യങ്ങൾക്കുത്തരം ചോദ്യങ്ങൾ തന്നെ യാണെന്നാണോ താങ്കളുടെ പണ്ടിതർ പടിപ്പിക്കുന്നത്.


ചുരുങ്ങിയ പക്ഷം എന്റെ ഉദ്ദരണികളിലെ “മറിമായം” എന്താണു എന്ന് താങ്കൾ വ്യക്തമാക്കണമായിരുന്നു.

ഒരപേക്ഷയുണ്ട് താങ്കളൊട് : താങ്കൾ ഉപയോഗിക്കുന്ന സ്ഥിരം ആ‍മുഖങ്ങളും പിന്നെ ആക്ഷേപങ്ങളും ഒഴിവാക്കിയാൽ സമയവും ലാഭിക്കാം കാര്യങ്ങൾ എല്ലാവർക്കും മനസ്സിലാവുകയും ചെയും. പോയിന്റുകളായി കാര്യങ്ങളെ വിശകലനം ചെയ്യാം.
ഞാൻ എവിടെയെങ്കിലും അങ്ങനെ ചെയ്തതായി താങ്കൾ ചൂണ്ടികാണിച്ചാൾ അതിന് മാപ്പ് ചൊദിക്കാനും തയ്യാർ!!


ഇനി താങ്കളുടെ “മറുപടിയുടെ” ഉത്തരത്തിലേക്ക്:

1) ഹിജ് റ 3 നൂറ്റാണ്ടിന്ന് ശേഷം തുടങ്ങിയതെല്ലാം അനാചാരമാ‍യി കണക്കാക്കാമോ ?
ഉത്തരം: കണക്കാക്കും!. ഈ ഹദീസുകൾ കാണുക:
നബി(സ)പറഞ്ഞു:- “നമ്മുടെ ഈ കാര്യത്തിൽ (ദീനിൽ)അതിൽ പെടാത്ത വല്ലതും പുതുതായി കൂട്ടിയാ‍ൽ അത് തള്ളേണ്ടതാകുന്നു” ബുഖാരി,മുസ്ലിം).
നബി വചനം: (എല്ലാ പ്രസംഗത്തിലും പറഞ്ഞിരുന്നത്) “ വാക്കുകളിൽ വെച്ച് ഏറ്റവും ഉത്തമമായിട്ടുള്ളത് അല്ലാഹുവിന്റെ കിത്താബാകുന്നു. ജീവിതചര്യ്യിൽ ഏറ്റവും ഉത്തമമായിട്ടുള്ളത് നബിചര്യ ആകുന്നു. കാര്യങ്ങളിൽ വെച്ച് ഏറ്റവും ചീത്തയായിട്ടുള്ളത് മതത്തിൽ പുതുതായി നിർമ്മിക്കപെട്ടതാകുണു.എല്ലാ ബിദ്അത്തുകളും വഴിപിഴച്ചതാകുന്നു“ .(മുസ്ലിം)
ഈ ഹദ്ദീസുകൽ കഴിഞ്ഞ കമന്റുകളിൽ ഞാൻ ഉദ്ദരിച്ചവയാണ്.

ആയതിനാൽ കാലഘട്ട വ്യതാസങ്ങളില്ലാതെ ദീനിൽ ആരെന്ത് ചേർത്താലും അത് അനാചാരമായിപ്പോകും.

ചോദ്യം 2)ഇതിൽ നബിദിനാഘോഷം പാടില്ല എന്ന് എവിടെയാണുള്ളത് ?
ഉത്തരം: ഞാൻ താങ്കളുടെ കമ്മന്റിൽ നിന്നും കോപ്പി ചെയ്തത് ശ്രദ്ധിക്കുക:“നബിജന്മാഘോഷത്തിന്റെ അടിസ്തതാനം തന്നെ ബിദ്അത്ത് ആദ്യകാല മൂന്ന് നൂറ്റാണ്ടിലെ സലഫു സ്സ്വാലിഹികളായ മുൻഗാമികളിൽ നിന്നോരാളിൽ നിന്നു പോലും അത് നിവേദനം ചെയ്ത തായി വന്നിട്ടില്ല“
ഇതിൽ നബിദിനാഘോഷം പാടില്ല എന്നെവിടെയാണെന്നാണ് താങ്കളുടെ ചോദ്യം! നബിദിനാഘോഷത്തിന്റെ അടിസ്ഥ‍ാനം ത്ന്നെ ബിദ്അത്ത് എന്നതിൽ പറയുന്നില്ലേ. അപ്പൊൾ പിന്നെ അത് പാടില്ല എന്നതിൽ പറഞ്ഞിട്ടുണ്ടോ എന്ന ചോദ്യം തന്നെ അബദ്ധം.ബിദ്അത്ത് എന്നാൽ മതത്തിൽ പുതുതായി ചേർക്കപ്പെട്ടത് എന്നാണ്.

ചോദ്യം 3)ബിദ് അത്ത് എന്ന പദം ഉള്ളത് കൊണ്ടാണെങ്കിൽ എല്ലാ ബിദ് അത്തും അനാചാരമാണെങ്കിൽ ഹിജ് റ 3 നൂറ്റാണ്ടിന്ന് ശേഷം തുടങ്ങിയതെല്ലാം അനാചാരമാ‍യി കണക്കാക്കാമോ ?

ഇത് താങ്കളുടെ ആദ്യ ചോദ്യം തന്നെ ആവർത്തിച്ചതാണ്!
ഉത്തരം: വിശദമാക്കാം.അനാചാരമെന്നാൽ ആചാരങ്ങളിൽ പെടാത്തത് എന്നാണ്. ആചാരങ്ങളിൽ പെടാത്തത് അപ്പോൾ പുതുതായി ചേർക്കപെട്ടതിൽ വരുമല്ലോ. താങ്കളുടെ ചോദ്യത്തിലെ പിഴവ് കൂടി വ്യക്തമാക്കാം. എല്ലാ അനാചാരങ്ങളും ബിദ്അത്ത് ആണെന്നാൻ പറയേണ്ടത്. നബിചര്യയിൽ ഇല്ലാത്തത് ഏത് കാലഘട്ടത്തിൽ തുടങ്ങിയതാണെങ്കിലും അത് ബിദ്അത്തായി കണക്കാക്കപ്പെടും.

ഒരു കാര്യം കൂടി താങ്കളുടെ ശ്രദ്ധയിൽ പെടുത്തട്ടെ,
അല്ലാഹുവിന്റെ വചനം:- “ഇല്ല, നിന്റെ രക്ഷിതാവിനെ തന്നെയാണ് സത്യം;അവർക്കിടയിൽ ഭിന്നതയുണ്ടായ കാര്യത്തിൽ അവർ നിന്നെ വിധികർത്താവാ‍ക്കുകയും നീ വിധികൽ‌പ്പിച്ചതിനെ പറ്റി പിന്നീടവരുടെ മനസ്സുകളിൽ ഒരു വിഷമവും തോന്നാതിരിക്കുകയും അത് പൂർണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയുന്നത് വരെ അവൻ വിശ്വാസിയാവുകയില്ല.(4:65)

സത്യവിശ്വാസികൾ തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാവിധ കാര്യങ്ങളിലും നബി(സ)അനുസരിക്കണമെന്ന് അല്ലാഹു പടിപ്പിക്കുന്നു. അതായത് തർക്കവിഷയങ്ങളിൽ വിധികർത്താവായി സ്വീകരിക്കേണ്ടത് നബിയെ(സ)ആണ്. താങ്കളുടെ അവസാന രണ്ട് ഉദ്ദരണികളും,അതേ ഇമാമുകൾ അവരുടെ തെന്നെ കിത്താബുകളിൽ പറയപ്പെട്ട എന്റെ ഉദ്ദരണികളെപറ്റിയും നിഷപക്ഷമായി ഒന്ന് ചിന്തിക്കൂ..
എന്നിട്ട് ഒന്നുകിൽ എന്റെ ഉദ്ദരണികൾ കളവാണ് എന്ന് തെളിയിച്ച് താങ്കളുടേവ ഹദീസുകളുടെയൊ അല്ലെങ്കിൽ ഖുർ ആനിന്റെയോ പിൻബലത്തിൽ സത്യമാണോ എന്നും അന്വേഷിക്കുക. മേൽ പറഞ്ഞ ആയത്തിന്റെ അടിസ്ത്താനത്തിൽ താങ്കൾ ചെയ്യേണ്ടത് അതാണ്.

താങ്കളുടെ മറ്റു ചോദ്യങ്ങൾ സ്വാഗതം ചെയ്യുന്നു.......

അനില്‍@ബ്ലോഗ് // anil April 21, 2009 at 8:48 PM  

കൊള്ളാം.
ചര്‍ച്ച ഉഷാറാവട്ടെ.

ബഷീർ April 22, 2009 at 10:46 AM  

>ചെറിയ പാലം, ആമുഖമില്ലാതെ തന്നെ വിഷയത്തിലേക്ക് വരാം .


താങ്കളുടെ ചോദ്യങ്ങൾക്ക് ഞാൻ ഉത്തരം നൽകിയില്ല എന്ന പരാതി കണ്ടു. താങ്കൾ ചോദിക്കുന്ന ചോദ്യത്തിലെ അർത്ഥ ശ്യൂന്യത മനസ്സിലാക്കി തരുവാൻ വേണ്ടിമാത്രമാണ് ഞാൻ ശ്രമിച്ചത്.

ഇപ്പോൾ താങ്കൾ വ്യക്തമായി പറഞ്ഞിരിക്കുന്നു

>>> വിശദമാക്കാം.അനാചാരമെന്നാൽ ആചാരങ്ങളിൽ പെടാത്തത് എന്നാണ്. ആചാരങ്ങളിൽ പെടാത്തത് അപ്പോൾ പുതുതായി ചേർക്കപെട്ടതിൽ വരുമല്ലോ. താങ്കളുടെ ചോദ്യത്തിലെ പിഴവ് കൂടി വ്യക്തമാക്കാം. എല്ലാ അനാചാരങ്ങളും ബിദ്അത്ത് ആണെന്നാൻ പറയേണ്ടത്. നബിചര്യയിൽ ഇല്ലാത്തത് ഏത് കാലഘട്ടത്തിൽ തുടങ്ങിയതാണെങ്കിലും അത് ബിദ്അത്തായി കണക്കാക്കപ്പെടും. <<<


ഇനി ഞാൻ ഉദ്ധേശിച്ച കാര്യത്തിലേക്ക് വരാം.. അതായത് ..താങ്കൾ തെറ്റായി പഠിച്ചത് പോലെ അല്ലെനിൽ താങ്കളെ തെറ്റിദ്ദരിപ്പിച്ച (പുതുതായി തുടങ്ങിയതൊക്കെ എല്ലാമ് ബിദ് അത്തും എല്ലാ ബിദ് അത്തും അനാചാരവും എല്ലാ അനാചാരവും നരകത്തിലും ) പല്ലവിയുടെ സത്യാവസ്ഥ എന്താണെന്ന് മനസ്സിലാക്കുക അതോടെ കാര്യങ്ങൾ വ്യക്തമാവുന്നവർക്ക് വ്യക്തമാവും.. ഇൻശാ അല്ലാഹ്

എന്താണ് ബിദ്അത്ത് മൗലിദ്‌ അനാചാരം (ബിദ്‌അത്‌) ആണെന്നു പറയുന്ന വിമർശകർ ബിദ്‌അതിനെ നിർവചിക്കാറില്ല. ബിദ്‌അത്‌ സംബന്ധമായ വിശദാംശങ്ങളിലേക്ക്‌ കടക്കാതെ എല്ലാ ബിദ്‌അതും അനാചാരമാണ്‌ എന്ന പല്ലവി ആവർത്തിച്ചു രക്ഷപ്പെടാറാണ്‌ പതിവ്‌. നബി ദിനാഘോഷം സംബന്ധമായി പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും പുതിയ പ്രബന്ധങ്ങളിൽ പോലും ഈ ഒഴിഞ്ഞു മാറ്റം കാണാം. ഭാഷാപരമായി ഒരർഥത്തിലും സാങ്കേതികമായി മറ്റൊരർഥത്തിലും ബിദ്‌അത്‌ എന്ന പദം നിർവചിക്കപ്പെടുന്നു. മുമ്പ്‌ നടപ്പില്ലാത്ത, പിന്നീട്‌ പ്രാവർത്തികമായ എല്ലാകാര്യങ്ങളും ഭാഷാർഥ പ്രകാരം ബിദ്‌അതാണ്‌.പരിഷ്കരണവാദികൾക്കിടയിൽ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത്‌ വ്യക്തമാക്കിയിട്ടുണ്ട്‌. 'ഇഖ്തിളാഉ സ്വിറാത്വുൽ മുസ്തഖീം' പേജ്‌ 255 ൽ അദ്ദേഹം പറയുന്നു. "ആദ്യമായി പ്രവർത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ്‌ അത്‌ എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തിൽ അതെല്ലാം ബിദ്‌അതല്ല."

ഇബ്നുഹജർ(റ)ഫതാവൽ ഹദീസിയ്യഃ പേജ്‌ 200 ൽ എഴുതുന്നു: "ഭാഷാപരമായി ബിദ്‌ അതെന്ന്‌ പറഞ്ഞാൽ ഒരു മുൻമാതൃക കൂടാതെ പ്രവർത്തിക്കപ്പെടുന്നത്‌ എന്നാകുന്നു?. ശൈഖ്‌ അബ്ദുൽഹയ്യ്‌ തന്റെ 'മജ്മൂഉർറസാഇൽ' പേജ്‌ 16 ൽ പറയുന്നു: "ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ്‌ ഭാഷാപരമായി ബിദ്‌അത്‌. ഈ ബിദ്‌അതിനെ 5 ഇനങ്ങളായി പണ്ഢിതന്മാർ വിഭജിച്ചിരിക്കുന്നു."


സാങ്കേതിക ബിദ്‌അത്‌

ഇബ്നുതൈമിയ്യഃ യുടെ 'ഇഖ്തിളാഇൽ' (പേജ്‌ 255) ഇങ്ങനെ കാണാം: "ശറഇന്റെ വീക്ഷണത്തിൽ ബിദ്‌അതെന്നു പറഞ്ഞാൽ മതപരമായ ലക്ഷ്യങ്ങൾക്ക്‌ നിരക്കാത്തത്‌ എന്നാകുന്നു."

സയ്യിദ്‌ ശരീഫുൽ ജുർജാനി (റ) തന്റെ 'തഅ​‍്‌രിഫാതിൽ' (പേജ്‌ 37) പറയുന്നു "സ്വഹാ ബതിന്റെയും താബിഉകളുടേയും ആചാരങ്ങളിലില്ലാത്തതും മതപരമായ ലക്ഷ്യങ്ങൾക്ക്‌ വിധേയമല്ലാത്തതുമാണ്‌ ശർഇയ്യായ ബിദ്‌അത' (മതപരമായ നവീന കാര്യം).

ശൈഖ്‌ അബ്ദുൽഗനിയ്യിന്നാബൽസി(റ)എഴുതുന്നു:"ശർഇന്റെ വ്യക്തമോ പരോക്ഷമോ ആയ അനുവാദമില്ലാതെ ഉത്തമമായ മൂന്ന്‌ നൂറ്റാണ്ടുകൾക്കു ശേഷമുണ്ടായതാണ്‌ മതത്തിന്റെ വീക്ഷണത്തിൽ ബിദ്‌അത്‌. എല്ലാ ബിദ്‌അതും 'ളലാലത്താ'ണെന്ന (ദുർമാ ർഗം) വിധിയിൽ ഉദ്ദേശിക്കപ്പെടുന്നത്‌ ഈ ബിദ്‌അതാകുന്നു" (അൽഹദീഖതു ന്നദിയ്യ, 1/136, 137).

എല്ലാ ബിദ്‌അതും പിഴച്ചതാണെന്ന ഹദീസിലെ ബിദ്‌അതു കൊണ്ട്‌ അർഥമാക്കുന്നത്‌ ശർഇയ്യായ ബിദ്‌അതാണെന്ന്‌ ഇവിടെ വ്യക്തമാകുന്നു. ഇതിൽ നല്ലതും ചീത്തയുമില്ല. പൂർണമായും ചീത്തയാകുന്നു. ശർഇന്റെ ലക്ഷ്യങ്ങൾക്ക്‌ വിരുദ്ധമായതാണ്‌ കാരണം. ഭാഷാപരമായ ബിദ്‌അത്‌ ഇപ്രകാരമല്ല. അത്‌ മുൻമാതൃകയില്ലാത്തത്തായിരിക്കാമെങ്കിലും മതത്തിന്റെ അംഗീകൃത പ്രമാണങ്ങൾക്ക്‌ നിരക്കാത്തത്തായിരിക്കണമെന്നില്ല. മുൻമാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന്‌ വിധി കൽപ്പിക്കാൻ യാതൊരു തെളി വുമില്ല.

ഇബ്നുഹജർ (റ) പറയുന്നു: "(ഇത്തരം ബിദ്‌അത്‌) ശർഇന്റെ ലക്ഷ്യങ്ങളുമായി തട്ടിച്ചു നോക്കുകയാണ്‌ വേണ്ടത്‌. ഏതെങ്കിലും ലക്ഷ്യത്തിനു വിധേയമാണ്‌ അവയെങ്കിൽ നല്ലതും ഒന്നിനും നിരക്കാത്തത്താണെങ്കിൽ ചീത്തയുമാകുന്നു" (ഫതാവൽ ഹദീസിയ്യഃ പേ. 109).

ഇമാം സുബ്കി (റ) പറയുന്നു: "മതത്തിൽ അനുമതിയുള്ളതിന്റെ വ്യാപ്തിയിൽ വാജി ബും സുന്നതും മുബാഹും ഉൾപ്പെടുന്നു. അവ മതത്തിൽ നല്ലതാകുന്നു. വിലക്കപ്പെട്ട തിന്റെ വ്യാപ്തിയിൽ ഹറാമും കറാഹതും ഉൾപ്പെടുന്നു. അവ മതത്തിൽ ചീത്തയാ കുന്നു" (ജംഉൽ ജവാ മിഅ​‍്‌, 1/166).ഇമാം ശാഫിഈ(റ)പറയുന്നു: "പുതുതായി ഉണ്ടായ കാര്യങ്ങളെ രണ്ടായി വിഭജിക്കാം. ഒന്ന്‌, കിതാബ്‌, സുന്നത്‌, അസറ്‌, ഇജ്മാഅ​‍്‌ തുടങ്ങിയ രേഖകൾക്ക്‌ നിരക്കാത്തത്‌. രണ്ട്‌: ഈ പറഞ്ഞ രേഖകളിൽ ഒന്നിനും വിരുദ്ധമാകാത്തവിധം പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ. ഇവ ആക്ഷേപാർഹമല്ലാത്ത (നല്ല) ബിദ്‌അതാകുന്നു"(ഫതാവാസുയൂ ത്വി 1/192 നോക്കുക).

നബിദിനാഘോഷത്തിന്‌ ഇന്ന്‌ സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചു ചർച്ചചെയ്യു മ്പോൾ പണ്ഢിതർ പറയുന്ന ബിദ്‌അത്‌ തികച്ചും ഭാഷാപരമാണ്‌, മതപരമല്ല. ആഘോ ഷത്തിൽ ഇന്ന്‌ സ്വീകരിക്കുന്ന ശൈലിയെ സംബന്ധിച്ചാണ്‌ അവർ ഇങ്ങനെ പ്രയോഗി ക്കുന്നത്‌. ഇസ്ലാമിന്റെ പ്രമാണങ്ങൾക്കു നിരക്കാത്തത്താണ്‌ വെറുക്കപ്പെട്ട ബിദ്‌അതെ ന്നും അല്ലാത്തവ അനുവദനീയമോ സുന്നത്തോ നിർബന്ധമോ ആകാമെന്നും മുമ്പ്‌ വിശദീകരിച്ചിട്ടുണ്ടല്ലോ. നബിദിനാഘോഷം അടിസ്ഥാനപരമായി സുന്നത്താണെന്ന്‌ നബി (സ്വ) യുടെ വ്രതാനുഷ്ഠാനത്തിൽ നിന്നും സ്വഹാബതിന്റെ സന്തോഷ പ്രകടന ത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്‌. ആഘോഷത്തിന്‌ ഇന്ന്‌ നാം സ്വീകരിക്കുന്ന രീതികൾ പ്രമാണങ്ങൾക്കു വിരുദ്ധമല്ലാത്തതിനാൽ ആദ്യമായി ജാഇസിന്റെ ഗണ ത്തിലും ഇവ ഓരോന്നിനും പ്രമാണങ്ങളുടെ പിൻബലം ലഭിക്കുന്നതോടെ സുന്നത്തി ന്റെയോ വാജിബിന്റെയോ ഗണത്തിലും പെടുന്നതാണ്‌. ഖുർആൻ ക്രോഡീകരണ സംഭ വത്തിൽ നിന്ന്‌ ഇത്‌ വ്യക്തമാകുന്നു. നബി (സ്വ) ചെയ്യാത്ത ഒരുകാര്യം നാം എങ്ങനെ ചെയ്യുമെന്ന സ്വിദ്ദേ‍ീഖ്‌ (റ) വിന്റെ ചോദ്യത്തിൽ നിന്ന്‌ (ബുഖാരി, ഹദീസ്‌ നമ്പർ 4986) നബി(സ്വ)യുടെ കാലത്തില്ലാത്ത ഒന്ന്‌ ഇതു സംബന്ധമായി സ്വഹാബത്‌ ചെയ്തുവേന്ന്‌ വ്യക്തമാക്കുന്നു. ഇതിനെ പുണ്യമുള്ള ബിദ്‌അത്‌ എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌.ചുരുക്കി പറഞാൽ ബിദ്അത്ത് എന്താണെന്ന് പഠിക്കാത്തത് കൊണ്ടുണ്ടാവുന്ന അബദ്ധത്തിലൂടെ മറ്റ് മുസ്ലിം സഹോദരങ്ങളിൽ ശിർക്കും കുഫ് റും ആരോപിക്കാനും ‘കൊല്ലൽ നിർബന്ധമാണെന്ന്’ വരെ എഴുതിപ്രസിദ്ധീകരിക്കാനും വരെ ഭീകര പ്രസ്ഥാനമായ വഹാ‍ബിസത്തിന്റെ ആളുകളെ പ്രേരിപ്പിക്കുന്നത്. അത്തരക്കാരുടെ കുതന്ത്രങ്ങളിൽ ചെറിയപാലത്തിനെ പോലുള്ളവർ അറിയാതെ അകപ്പെടുകയും ചെയ്യുന്നു എന്ന് മാത്രം

താങ്കൾ സൂചിപ്പിച്ച ഉദ്ദരണികളെല്ലാം പണ്ഡിതർ പഠിച്ചതും അത് വിവരിച്ചതുമാണ്. എന്താണത് കൊണ്ട് ഉദ്ദേശിച്ചത് എന്ന് ബിദ് അത്തിന്റെ നിർവചനത്തോടെ വ്യക്തമാവുകയും ചെയ്തു.

പിന്നെ ഒരു ഇമാം അതിനെ അനുകൂലിച്ചിട്ടില്ലെങ്കിൽ അദ്ദേഹത്തിന് അതിന് തെളിവ് കിട്ടിയില്ല അതിനാൽ അങ്ങിനെ ഒരു അഭിപ്രായം രേഖപ്പെടുത്തിയെന്നും മറ്റ് ഇമാമുകൽ ഉദ്ദരിക്കുകയും ഇമാം ഫാഖിഹാനിയുടെ പ്രസ്ഥാവനയെ ശക്തമായി എതിർക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ അതും എഴുതാം.


പിന്നെ താങ്കൽ നബിദിനാഘോഷം അനാചാരമാണെന്ന് ആരോപിക്കാൻ കൊണ്ടുവന്ന ഉദ്ദരണികളുടെ കർത്താക്കാളുടെ താഴ അഭിപ്രായം ഒരിക്കൽ കൂടി കൂട്ടി വായിക്കുക. ഇതിനെ പറ്റി അഭിപ്രായമൊന്നും പറഞ്ഞ് കണ്ടില്ല.ഇങ്ങിനെ ഇവർ പറഞ്ഞിട്ടീല്ലെന്നാണോ പറയുന്നത് ? എങ്കിൽ പിന്നെ എനിക്കൊന്നും പറയാനില്ല.


ഇമാം സുയൂഥി(റ)എഴുതുന്നു: "മൗലിദിന്റെ അടിസ്ഥാനം ജനങ്ങൾ ഒരുമിച്ചു കൂടുക, ഖുർആൻ പാരായണം നടത്തുക, നബി(സ്വ)യുടെ ജീവിതത്തിന്റെ ആരംഭത്തിലു​‍ായ സംഭവങ്ങൾ വിവരിക്കുന്ന ഹദീസുകൾ പാരായണം ച്ചേ യ്യുക, ജനനത്തിൽ സംഭവിച്ച അൽഭുതങ്ങളെടുത്തുപറയുക എന്നിവയാണ്‌?. ഇത്‌ പ്രതിഫലാർഹമായ സുന്നത്തായ ആചാരങ്ങളിൽ പെട്ടതാകുന്നു. അതിൽ നബി(സ്വ)യെ ആദരിക്കലും അവിടത്തെ ജനനം കെ​‍്‌ സന്തോഷിക്കലുമുള്ള തുകൊ​‍്‌"(അൽ ഹാവീ ലിൽ ഫതാവ, വാ: 1,പേജ്‌: 181, ശർവാനി വാ: 7, പേ:422).


ഇബ്നു ഹജറുൽ അസ്ഖലാനി(റ)പറയുന്നു. "നബി ദിനത്തിൽ നടത്തപ്പെടുന്ന പ്രവർത്തനങ്ങൾ അല്ലാഹുവിനുള്ള നന്ദി പ്രകടനത്തെ ഗ്രഹിപ്പിക്കുന്ന ഖുർആൻ പാരായണം, അന്നദാനം, ധാനധർമ്മങ്ങൾ, പ്രവാചകകീർത്തനങ്ങൾ, മനസ്സുകൾ കോരിത്തരിപ്പിക്കുന്നതും പാരത്രിക ചിന്ത ഉണർത്തിവിടുന്നതുമായ ആത്മീയോപദേശങ്ങൾ തുടങ്ങിയവയിൽ ചുരുക്കപ്പെടണം. നബിദിനത്തിലെ സന്തോഷം പ്രകടമാക്കുന്ന നിലക്കുള്ളതും അനുവദിക്കപ്പെട്ടതുമായ കാര്യങ്ങൾ ചെയ്യുന്നതിന്‌ വിരോധമില്ല. നിഷിദ്ധമോ കറാഹത്തോ ആയവ തടയപ്പെടണം" (അൽ ഹാവീ ലിൽ ഫതാവ, വാ:> അനിൽ@ബ്ലോഗ്സ്വാഗതം.

prachaarakan April 22, 2009 at 11:20 AM  

ചെറിയ പാലം എന്ന സഹോദരാ,

താങ്കൾ കൊണ്ടു നടക്കുന്ന ഒരു തെറ്റിദ്ധാരണ കൂടി തിരുത്തണമെന്ന് കരുതുന്നു. മറ്റുള്ളവർക്കും ഉപകരിക്കുമെന്ന വിശ്വാസത്തിൽ

ചെറിയ പാലത്തിന്റെ ദുൽഫുഖാറിനുള്ള മറുപടിയിൽ നിന്ന്

ദുൽഫുഖാർ,
ഇസ്ലാമിലേക്ക് സൂഫിസം കടത്തിക്കൂട്ടിയും പാശ്ചാത്യരുടെ കുരുട്ടുബുദ്ധിയും-(തുര്‍ക്കി , ഇറാക്ക്)- കൂടിയായപ്പോള്‍ മുഹമ്മദ് നബി(സ) നന്നാക്കിയെടുത്ത സമൂഹം വീണ്ടും ബിംബാരാധനക്ക് പകരം കിടത്തിയ്ട്ട ശവകുടീരങ്ങളെ ആരാധിക്കാനും തുടങ്നിയ സാഹര്യത്തിലാണ്‌ വഹാബിസത്തിലൂടെ ഒരു വിപ്ലവത്തിനു വഴിയോരുങ്ങന്നത്. അതിനെ തങ്കൾ ഈ രീതിയിൽ സമീപിക്കുന്നതിൽ എനിക്ക് അതിശയമില്ല......കാ‍രണം നേതാക്കൾ കുഴംബ് രൂപത്തിൽ ചർദ്ദിക്കുന്നത് അപ്പടി വിഴുങ്ങുന്നത് അനുയായികളുടെ പതിവാ‍ണല്ലോ.!
വഹാബിസം എന്ത് വിപ്ലവമാണുണ്ടാക്കിയതെന്നും അതിന്റെ തിക്തഫലം എന്തൊക്കെ മുസ്ലിം ലോകം അനുഭവിക്കുന്നുവെന്നും ആർക്കും വിശദീകരണം ആവശ്യമില്ലാ‍ത്ത വിധം വ്യക്തമാണ്. ഈ യടുത്ത് ചില ഭീകര പ്രവർത്തകരായ വഹാബികളെ പിടികൂടിയപ്പോൾ ഞങ്ങൾ വഹാബി പിന്തുടർച്ചക്കാരല്ല എന്ന പ്രസ്ഥാവന സൌദി ഭരണകൂടത്തിന് ഇറക്കേണ്ടി വന്നത് ഓർക്കുക. വഹാബിസത്തിന്റെ ബൈ പ്രോഡറ്റ്കുകലായ താലിബാനും ബിൻലാദനുമൊക്കെ ഇസ്ലാമിനും മുസ്ലിംങ്ങൾക്കും ചെയ്യുന്ന സേവന(?)ങ്ങൾ കൂടുതൽ പറയേണ്ടതില്ലല്ലോ !

ഇവിടെ സൂഫിസം ഇസ്ലാമിൽ കടത്തിക്കൂട്ടിയതാണെന്ന് പറഞ്ഞുവല്ലോ ! എന്താണ് വസ്ഥുത എന്ന് നോക്കാം

തസ്വവ്വുഫും സ്വൂഫിസവുമെല്ലാം ഇസ്ലാമിനു പുറത്താണെന്ന ധാരണയുണ്ട്. സത്യത്തിൽ തികഞ്ഞ അജ്ഞതയാണിത്‌. സ്വൂഫിസം ഇസ്ലാമിന്‌ അന്യമല്ല. തിരുനബി (സ്വ) യുടെ പാഠശാലയിൽ നിന്നാണിതിന്‌ അസ്ഥിവാരമിട്ടത്‌. സൂക്ഷ്മമായ പഠനത്തിൽ അത്‌ ഖുർആനിലും സുന്നത്തിലും പറഞ്ഞത്‌ തന്നെയെന്ന്‌ വ്യക്തമാകുന്നു. കാരണം ആത്മസംസ്ക്കരണവും ഹൃദയശുദ്ധീകരണവും ഭൗതിക വിരക്തിയും ലക്ഷ്യം വെച്ച്‌ വിശുദ്ധ ഖുർആനിൽ നിരവധി സൂക്തങ്ങളുണ്ട്​‍്‌. തസ്കിയത്ത്‌ എന്നപദം കൊണ്ടുദ്ദേശിക്കുന്ന അതേ ആശയമാണ്‌ തിരുനബി (സ്വ) ഇഹ്സാൻ പ്രയോഗത്തിലൂടെ ഒന്നു കൂടി വിശദമാക്കിയത്‌. തസ്കിയത്ത്‌ കൊണ്ടും ഇഹ്സാൻ കൊണ്ടും സാധ്യമാകുന്ന അതേ നേട്ടം തന്നെയാണ്‌ തസ്വവ്വുഫ്‌ കൊണ്ടും സാധ്യമാകുന്നത്‌ കൂടുതൽ വായനയ്ക്ക് ഇവിടെ ക്ലിക് ചെയ്യുകbasheer, sorry for the O.Topic

thanks to all

ചെറിയപാലം April 22, 2009 at 12:16 PM  

ബഷീർ,
ആവർത്തനവിരസത അനുഭവപ്പെടുന്ന താങ്കളുടെ ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചതിനു ശേഷം വിഷയത്തിലെക്ക് കടക്കാം:-

ഇമാം സുയൂഥി(റ)എഴുതുന്നു:
ഇബ്നു ഹജറുൽ അസ്ഖലാനി(റ)പറയുന്നു.;;;;

വിഷയാദിഷ്ടിതമായി ഞാനും ഇമാമുകാൾ പറഞ്ഞത് ഹദീസുകളുടെ പിൻബലത്തോടെ എഴുതിയിരുന്നു. എന്നിട്ട് താങ്കളോട് അവ കളവ‍ാണെന്ന് തെളിയിക്കാനും ആവശ്യ്പ്പെടുകയും ചെയ്തു എന്റെ അവസാന കമന്റിൽ.പിന്നെയും അതുദ്ധരിക്കുന്നതിലെ യുക്തി എനിക്ക് മനസ്സിലാ‍കുന്നില്ല.


തർക്കവിഷയങ്ങളിൽ അരെ കർതതാവാക്കണം എന്ന അല്ലാഹുവിന്റെ കല്പന എനിക്കും നിങ്ങൾക്കും ബാധകമല്ലേ.........അതിന്റെ ഉദ്ദേശം നബിചര്യയെ പിൻപറ്റാന‍ാണ്. ഇമാമുമ‍ാരെ പിൻപറ്റാൻ അല്ല!

Zulfukhaar-ദുല്‍ഫുഖാര്‍ April 22, 2009 at 12:43 PM  

പ്രചാരകൻ

വളരെ നന്ദി

വഹാബി പൊട്ടൻ കളി തുടരുന്നു ..

ചെറിയപാലം April 22, 2009 at 1:40 PM  

ബഷീർ,
താങ്കൾ “ബിദ്അത്തിന്റെ“ കാര്യത്തിലും ഇമാമുകളിലേക്ക് മാ‍ത്രം പോയതിനാൽ എനിക്ക് കാര്യങ്ങൾ ഇവിടെ വ്യക്തമാക്കാൻ എളുപ്പമാവും......

ഇമാമുകളിൽ നിന്ന് തന്നെ തുടങ്ങാം :-

1) ഇബ്നു തൈമിയ:- മതം പൂർണ്ണമയതിന് ശേഷം അതിൻ ഉണ്ടാകുന്ന പുതിയതുകൾക്കാണ് ബിദ്അത്ത് എന്ന് പറയുന്നത്,അല്ലെങ്കിൽ നബിയുടെ വഫാത്തിന് ശേഷം ഉണ്ടായ പ്രവർത്തനങ്ങളും ഇച്ചകളുമാണ് അത്കൊണ്ട് വിവക്ഷിക്കപ്പെടുന്നത്.(ഫതാവ ഇബ്നു തീമിയ 35/414)

2)ഇബുനു ഫാരിസി:- ഒരു കാര്യം മുൻ മാതൃക കൂടാതെ ഉണ്ടാക്കിയാൽ അതിന് ഭാഷയിൽ ബിദ്അത്ത് ചെയ്തു എന്ന് പറയാം.(മുഅജമുൽ മഖായീസ് 119)

താങ്കളുടെ തന്നെ കോപ്പി കാണുക;
“മുൻമാതൃക യില്ലാതെ ആരംഭിച്ചതെല്ലാം ചീത്തയാണെന്ന്‌ വിധി കൽപ്പിക്കാൻ യാതൊരു തെളി വുമില്ല“

മതപരമായ നിർവചം കാണുക:-
3)ഇബുനു തൈമിയ:- മതപരമായ ബിദ്അത്ത് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് അല്ലാഹുവോ,നബി(സ)യോ നിർബന്ധമയോ,ഐച്ച്ചികമയോ കല്പിചിട്ടില്ലാത്ത കര്യം എന്നാണ്.(ഫതാവ 4/107,108)

ചുരുക്കത്തിൽ, മാതൃകയില്ലാത്ത കണ്ടുപിടുത്തങ്ങൾക്ക് ഉപയോഗിക്കുന്ന വാക്കായ “ബദഅ“ ബിദ് അത്തിന്റെ ധാതു. അത് കൊണ്ടാണ് അകാശഭൂമികളെ മാതൃകകൂടതെ സ്രഷ്ടിച്ചു എന്നതിന് അല്ലാഹു "بديع" എന്ന വാക്ക് ഉപയോഗിച്ചത്.(ബക്കറ:/117,അൻആം/101)


4) ഹാഫിള് ഇബ്നു റജബ്:-ബിദ്അത്ത് എന്നാൽ അടിസ്ത്താനപരമായി മതത്തിൽ യാതോരു തെളിവില്ലാത്തതും പുതുതായി ഉണ്ടാക്കപ്പെട്ടതുമായ കാര്യങ്ങൾ എന്നാണ്. അടിസ്ത്താനപരമായി തെളിവുകാണുന്ന(ഖുർആനിലോ,ഹദീസുകളിലോ) ഒരു കാര്യവും ബിദ്അത്ത് ആവുകയില്ല ഭാഷാപരമായി ബിദ്അത്ത് എന്ന് പറയുമെങ്കിലും.എന്നാൽ മതത്തിൽ പുതിയകാര്യങ്ങൾ ആര് നിർമ്മിച്ചുണ്ടാക്കിയാലും അത് ളല‍ാലത്ത് (വഴികേട്)ആണ്.മതം അതിൽ നിന്നും മുക്തവുമാണ്. അത് വിശ്വാസപരമൊ, കർമ്മപരമോ, വ്യക്തമായതോ,പരോക്ഷമയതോ, ആയ എല്ലാം ഒരു പോലെയാണ് ഈ വിഷയത്തിൽ.

ആയത് കൊണ്ട് തന്നെ “നബിദിനാഘോഷം” മതത്തിന്റെ പേരിലുള്ളതാണോ എന്നന്വേഷിക്കുക!!!!!!!!!!!!!

ബിദ്അത്തിന്റെ ഖുർആനിക,ഹദീസ് വ്യാഖാനങ്ങൽ സമയക്കുറവ് മൂലം അടുത്ത് തന്നെ കമന്റിടാം...

എന്നിട്ട് നമുക്ക് പരിശോദിക്കാം....ഇമാമുമാരേ മാത്രം ആശ്രയ്ച്ചാൽ മതിയോ സുഹ്രത്തേ..............

Anonymous April 22, 2009 at 3:01 PM  

cheriyaapaalam
ചോദിക്കുന്നു


ഇമാമുമാരേ മാത്രം ആശ്രയ്ച്ചാൽ മതിയോ സുഹ്രത്തേ..............

April 22, 2009 1:40 PM


പോരാ പോരാ.. ഞമ്മടെ വഹാബി പാതിരിമാരെ ആശ്രയിക്കണം..

ആവർത്തന വിരസമായി ഈ വഹാബി ചർദ്ദിച്ചത് തന്നെ വീണ്ടും വിഴുങ്ങി അത് തന്നെ വീണ്ടും വിളമ്പുന്നു.

ഇഹ്സാൻ പറഞ്ഞത് പോലെ ചൊല്ലിക്കൊട് ,തല്ലി ക്കൊട് പിന്നെ തള്ളിക്കള.

തള്ളിക്കളയേണ്ട സമയം കഴിഞ്ഞിരിക്കുന്നു ബഷീർ


എ.കെ

ചെറിയപാലം April 22, 2009 at 3:09 PM  

ദുൽഫുഖാർ,
ദീനുമായി ബന്ധപ്പെട്ട കാര്യങ്ങൽ ചർച്ച ചെയ്യുന്നത് “പൊട്ടൻ കളി” ആണോ?
എങ്കിൽ ആ പൊട്ടൻ കളി ഞാൻ എന്റെ മരണം വെരെ തുടരും!

താങ്കളുടേ ഭാഷയിൽ തന്നെ മറുപടി നൽകാൻ എന്റെ ഉസ്താദുമാർ എന്നെ പടിപ്പിച്ചിട്ടുമില്ല.

പ്രചാരകൻ’
ഇത്തരം കയ്യടികളാണ് താങ്കളുടെ ഉദ്ദേശമെങ്കിൽ അതിന് വേദികൾ വേറെ ഇല്ലേ....

സൂഫിസത്തെ ന്യായീകരിക്കുന്നവരോ...അൽഭുതം!!

ചെറിയപാലം April 22, 2009 at 3:36 PM  

എങ്കിൽ പിന്നെ ഈ “പൊട്ടൻ കളി” തുടരണോ????????????


ചൊല്ലിക്കൊട് ,തല്ലി ക്കൊട് പിന്നെ തള്ളിക്കള.
(കട:ഇഹ്സാൻ,അനോണി എ.കെ)

ബഷീർ,
എല്ലാം തള്ളിക്കൊണ്ട് , “ബുദ്ധിപരമായ കാര്യങ്ങൾ” മാത്രം നാവിൻ തുംബിലൂടെ വരുന്ന ഒരു പണ്ഡിതന്റെ അനുയായി മുന്നോട്ട് പോകുന്ന താങ്കളെയും സഹയാത്രികരെയും നോക്കി ‘നിസ്സംഗതയോടെ‘ നിന്ന് ശുഭയാത്ര നേരുന്നു.

കുറിപ്പ്:
“നിശ്ചയം,നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ പാത പിന്തുടരുക തന്നെ ചെയ്യും ചാണിന് ചാണായും മുഴത്തിന് മുഴമായും എത്രത്തോൾമെന്നാൽ അവർ ഒരു ഉടുംബിന്റെ ഇടുങ്ങിയ മാളത്തിലാണ് പ്രവേശിച്ചതെങ്കിൽ അവരെ പിൻപറ്റി നിങ്ങളും അതുൽ പ്രവേശിക്കുന്നതാണ്. അല്ലാഹുവിന്റെ ദൂതരേ, മുൻഗ‍ാമികളെന്നാൽ ജൂത ക്രൈസ്തവരാണോ എന്ന് ചോദിക്കപെട്ടു. നബി പറഞ്ഞു അവരല്ലാതെ പിന്നെ ആര്.(ബുഖാരി)

ജന്മദിനാഘോഷ പരിപാടികളടക്കമുള്ള സർവ്വ ദുരാചാരങ്ങളും നമ്മുടെ മതത്തിലേക്ക് കയറി വന്നത് ഇതര മതങ്ങളെ അനുകരിച് കൊണ്ടാണ്. അവരുടെ മാളങ്ങളിൽ കയറിക്കൂടാനുള്ള വാശിയിൽ മുന്നേറുന്ന ചില പുരോഹിതന്മാരും അവരുടെ പിന്നാലെക്കൂടിയിട്ടുള്ള അറിവില്ലാത്ത ജനങ്ങളും നബി(സ)യുടെ മുന്നറിയിപ്പ് വകവെക്കുന്നില്ല......സങ്കടം തന്നെ!!!!

Zulfukhaar-ദുല്‍ഫുഖാര്‍ April 23, 2009 at 10:46 AM  

ചെറിയ പാലം വഹാബി പറയുന്നു

===സൂഫിസത്തെ ന്യായീകരിക്കുന്നവരോ...അൽഭുതം!! ==


പൊന്നു വഹാബിമൌലവീ നിങ്ങൾക്കറിവില്ലാത്തത് കാണുമ്പോൾ അന്തം വിടുന്നുവോ ? ഇനിയും എന്തൊക്കെ കാര്യത്തിൽ അത്ഭുതപ്പെടാനുണ്ട് .അതിനു ആ മാളത്തിൽ നിന്ന് ഒന്ന് പുറത്തിറങ്ങൂ

നിങ്ങൾ വഹാബിസമേ പഠിച്ചുള്ളൂ അതും ശരിക്ക് പഠിച്ചില്ല. എന്നിട്ട് മുസ്ലിംങ്ങളെ കാഫിറാക്കാൻ നടക്കുന്നു


ഇസ്ലാമിൽ കൊല്ലാം തോറും നിയമം മാറ്റുന്ന വഹാബികളാണു പുരോഹിതൽ അവന്മാരുടെ പിന്നാലെ കൂടിയ നിങ്ങളുടെ ഗതിയോർത്ത് സഹതപിക്കുകയല്ലാതെ വഴിയില്ല.

ബിദ് അത്ത് ,ശിർക്ക്, കിർക്ക്.. ഇതൊക്കെ ഇനിയും വിറ്റ് ജീവിച്ചോ.. അവസാനം കയ്യ് കടിക്കുമ്പോൾ ഓർക്കും നിങ്ങളൊക്കെ..

അനുശോചനങ്ങൾ

ബഷീർ April 25, 2009 at 9:24 AM  

ഇവിടെ അഭിപ്രായം അറിയിച്ച എല്ലാവർക്കും നന്ദി

നബിദിനാഘോഷത്തെ പറ്റി യുള്ള തെറ്റായ ധാരണ കൊണ്ട് ഒരു സമൂഹത്തെ മുഴുവൻ ആക്ഷേപിക്കാൻ ചില തത്പര കക്ഷികൾ നടത്തുന്ന ശ്രമം എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അല്ലെങ്കിൽ എന്ത് അടിസ്ഥാനമില്ലായ്മ കൊണ്ടാണെന്ന് ഇതിനകം ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സാധാരണ ഗതിയിൽ ഒരു വിഷയം തുടങ്ങുകയും പിന്നെ അത് പല വിഷയങ്ങളിലേക്കും ആക്ഷേപങ്ങളിലേക്കു വഴി തിരിച്ചു വിടുക എന്നത് വിഷയത്തിൽ ഒരു അത്യന്തികമായ വിലയിരുത്തലിന് സാധ്യതയില്ലാതാക്കുക പതിവാണ്.

ഇവിടെ എല്ലാവരും പങ്ക് വെച്ച അഭിപ്രയങ്ങളും അനുമാനങ്ങളും വിലയിരുത്തി ഒരു കൺക്ലൂഷനായി അതിന് യോഗ്യതയുള്ള ഒരു പണ്ഡിതന്റെ അഭിപ്രായം ഓഡൊയോ ആയെങ്കിലും ഇതിനോട് കൂട്ടിച്ചേർക്കാൻ ശ്രമിയ്ക്കുന്നതാണ്.

ഇൻശാ അല്ലാഹ്

Faizal Kondotty May 31, 2009 at 3:06 PM  

മദീനയില്‍ ഒരു ദിവസം ...ഇവിടെ ക്ലിക്ക് ചെയ്യുക

Sureshkumar Punjhayil July 6, 2009 at 1:38 PM  

Abhiprayam parayanulla vivaramillathathinal, Ashamsakal... Mangalashamsakal...!!!

ബഷീർ February 25, 2010 at 9:37 AM  

ഫൈസൽ കോണ്ടോട്ടി,
സുരേഷ് കുമാർ പുഞ്ചയിൽ,

പ്രതികരണങ്ങൾക്ക് നന്ദി .ആശംസകൾക്കും
വളരെ വൈകിയ മറുപടിക്ക് ക്ഷമിക്കുക.

വീണ്ടും പുണ്യ റസൂലിന്റെ ജന്മദിനം ആഗതവാമുമ്പോൾ ഏവർക്കും നബിദിനാശംസകളോടെ

ചില വരികൾ ഇവിടെ കുറിക്കുന്നു.
അഭിപ്രായം അറിയിക്കുമല്ലോ
(ഇതൊരു റീ പോസ്റ്റാണ്)

Vee Tee May 4, 2016 at 7:22 PM  

വായിച്ചു. നന്നായിട്ടുണ്ട്.
പുതിയതൊന്നും ഇല്ലേ?

ബഷീർ May 7, 2016 at 12:37 AM  

ഇഷ്ടമായതിൽ സന്തോഷം.. കുറെനാളായി എഴുത്ത് നിന്ന് പോയിട്ട്.. ഇൻഷാ അല്ലാഹ് .. തുടരണം

മദീനയുടെ പാതയിൽ വന്നതിനു വളരെ നന്ദി..! അഭിപ്രായങ്ങൾ പ്രതീ‍ക്ഷിക്കുന്നു.

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP