കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...

>> Thursday, March 6, 2008


കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...
( ഒരു പ്രവാചക പ്രകീര്‍ത്തന കാവ്യം )

കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...
നിനവിലും കനവിലും മുത്ത്‌ റസൂല്‍.
മക്കയിലുദിച്ച ത്വാഹ റസൂല്‍...
മദീനയില്‍ വിശ്രമം അന്ത്യ റസൂല്‍.

( കണ്ണിലും കരളിലും...

ആമിന-അബ്ദുല്ല ദമ്പതിമാരില്‍,
അല്ലാഹു കനിഞ്ഞുള്ള അരുമക്കനി ( 2 )
മക്കാ മണല്‍നാട്ടിലാകെയും വിശ്രുതന്‍,
അല്‍-അമീനായ മുഹമ്മദ്‌ റസൂല്‍. (2)

( കണ്ണിലും കരളിലും...

അഞ്ജത കൂരിരുള്‍ മൂടിയ ലോകത്ത്‌,
വിജ്ഞാന-പ്രഭയായ്‌ അവതരിച്ചു. (2)
സത്യ-സമാധാന തൌഹീദിന്‍ സന്ദേശം,
മാലോകര്‍ക്കേകീ മുഹമ്മദ്‌ റസൂല്‍. (2)

( കണ്ണിലും കരളിലും...

ഇഹ-പര ജീവിത പാതയിലെന്നും,
റൌളാ-ശരീഫിന്റെ തണലേല്‍ക്കുവാന്‍, (2)
ആശിച്ചിടുന്നു നിന്‍ ദാസന്മാര്‍ ഞങ്ങള്‍,
സാഫല്യമേകണേ സമദായോനേ..(2)

( കണ്ണിലും കരളിലും...



( മുത്തിലും മുത്തായുദിത്ത റസൂല്‍ എന്ന ഗാനത്തിന്റെ രീതിയില്‍ ആലപിച്ചു നോക്കൂ )

9 comments:

ബഷീർ March 6, 2008 at 2:15 PM  

ഇഹ-പര ജീവിത പാതയിലെന്നും,
റൌളാ-ശരീഫിന്റെ തണലേല്‍ക്കുവാന്‍, (2)
ആശിച്ചിടുന്നു നിന്‍ ദാസന്മാര്‍ ഞങ്ങള്‍,
സാഫല്യമേകണേ സമദായോനേ..(2)

ശെരീഖ്‌ ഹൈദര്‍ വെള്ളറക്കാട്‌ March 8, 2008 at 9:42 AM  

ബാല്ല്യത്തിന്റെ നബിദിന രാത്രികളുടെ മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിച്ചു ഈ സുന്ദരമായ വരികള്‍. ഇരുട്ടിലാണ്ടുപോയ മാനവ ഹൃദയങ്ങളിലെയ്ക്ക്‌ വെളിച്ചമായ്‌ പെയ്തിറങ്ങാന്‍ ഈ ബ്ലോഗിന്‌ കഴിയട്ടെ എന്നശംസിക്കുന്നു.

ബഷീർ March 8, 2008 at 10:44 AM  

സന്തോഷം , അഭിപ്രായം അറിയിച്ചതില്‍

ജാബിര്‍ മലബാരി March 12, 2008 at 3:38 PM  

plz visit
www.bismipoem.blogspot.com
and reply me...

nakkwt September 15, 2008 at 8:06 PM  

Bsheer Valare manoharamyirikunnu .......gu d keep it up

ബഷീർ September 16, 2008 at 9:49 AM  

>nakkwt

നല്ല വാക്കുകള്‍ നന്ദി
ഇഷ്ടമായെന്നറിഞ്ഞതില്‍ സന്തോഷം

khader patteppadam June 29, 2009 at 3:35 PM  

പ്രിയ ബഷീര്‍, ബ്ലോഗ് ഇപ്പോഴാണു കണ്ടത്. ഗാനങ്ങള്‍ ഞാന്‍ വെറുതെ മൂളി നോക്കാം . പാടാനുള്ള കഴിവില്ല .പശ്ചാത്തല വര്‍ണ്ണമോ ടെക്സ്റ്റ് വര്‍ണ്ണമോ ഏതെങ്കിലും ഒന്നു അനുയോജ്യമാം വിധത്തില്‍ മാറ്റിയാല്‍ വായന കൂടുതല്‍ സുഗമമാകുമെന്നു തോന്നുന്നു. തുടര്‍ന്നും എഴുതുമല്ലൊ.

ബഷീർ October 24, 2010 at 9:57 AM  

> khader patteppadam


താങ്കളുടെ വായനയ്ക്കും അഭിപ്രായത്തിനും വളരെ നന്ദി.

മറുപടി വൈകിയതിൽ ക്ഷമിയ്ക്കുക.

മാറ്റങ്ങൾ വരുത്താൻ ശ്രമിയ്ക്കാം. ചില തിരക്കുകളിലാണ്

Unknown August 31, 2012 at 9:20 AM  

ആദ്യമായാണ്‌ ബ്ലോഗില്‍ ഇസ്ലാമിക്‌ ഡിവോഷനല്‍ പോയം വായിയ്ക്കുന്നത്. സാന്ദ്രമായ ഈരടികള്‍, വളരെ ഹൃദ്യമായി തോന്നി. ഭക്തിഗാന സീഡി മാര്‍ക്കെറ്റില്‍ നിങ്ങളുടെ രചനകള്‍ക്ക് ന്യായമായും നല്ല ഡിമാന്‍ഡു പ്രതീക്ഷിക്കാം. ആ മേഖലയില്‍ നിങ്ങള്‍ നന്നായി ശോഭിയ്ക്കും. എല്ലാ ഭാവുകങ്ങളും നേരുന്നു..

മദീനയുടെ പാതയിൽ വന്നതിനു വളരെ നന്ദി..! അഭിപ്രായങ്ങൾ പ്രതീ‍ക്ഷിക്കുന്നു.

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP