നബിദിനാശംസകൾ / മര്‍ഹബ

>> Saturday, March 7, 2009

വമാ അർസൽനാക ഇല്ലാ റഹ്‌ മത്തുൻലിൽ ആലമീൻ ( വി.ഖുർ ആൻ )

അഥവാ..
ലോകത്തിനാകമാനം അനുഗ്രഹമായിട്ടല്ലാതെ താങ്കളെ നാം സൃഷ്ടിച്ചിട്ടില്ല

വിശ്വ മാനവികതയുടെ പ്രവാചകർ മുഹമ്മദ്‌ നബി (സ) യുടെ 1483 മത്‌ ജന്മദിനം ലോകമൊട്ടാകെ സമുചിതമായി ആഘോഷിക്കുന്ന ഈ ദിനങ്ങളിൽ എല്ലാ സുമനസ്സുകൾക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ നേരുന്നു.

കാരുണ്യത്തിന്റെ പ്രതീകമായ തിരു ദൂതരുടെ അധ്യാപനങ്ങൾ ജീവിതത്തിൽ പകർത്താനും സ്നേഹവും സൗഹാർദ്ദവും ഊട്ടിവളർത്തി ലോകത്ത്‌ ശാന്തിയും സമാധാനവും വളർത്താനും നമുക്കേവർക്കും കഴിയട്ടെ..


അനിവാര്യമായ ചില കാരണങ്ങളാൽ ബൂലോകത്തു നിന്നും മാറി നിൽക്കേണ്ടി വന്നു. പിയപ്പെട്ടവരുടെ ബ്ലോഗ്‌ പോസ്റ്റുകൾ ഒന്നും നോക്കാൻ കഴിഞ്ഞിട്ടില്ല. വീണ്ടും വരാം എന്ന ആഗ്രഹത്തോടെ ചുരുക്കുന്നു.


മുൻപൊരിക്കൾ എഴുതി പോസ്റ്റ്‌ ചെയ്ത ഒരു നബിദിന ഗാനം ഇവിടെ ഏവർക്കുമായി സമർപ്പിക്കട്ടെ..


സ്നേഹപൂർവ്വം
പി.ബി


മര്‍ഹബ

രീതി : അറബ്‌ നാട്ടില്‍ അകലെയെങ്ങാണ്ടിരിക്കും...

അഖില ലോകര്‍ക്കനുഗ്രഹമായുദിച്ച ദീപ ശിഖയായ്‌,
മനിതര്‍ക്കെല്ലാം അറിവിന്‍ പ്രഭ ചൊരിഞ്ഞ ത്വാഹ നബിയേ..
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .
മര്‍ഹബ പാടുന്നു ഞങ്ങള്‍ മര്‍ഹബ യാ നബിയേ .

(അഖില ലോകര്‍...

ഏവര്‍ക്കും കണ്മണിയായി പിറന്നു,
കാരുണ്യക്കടലായി യാസീന്‍ വളര്‍ന്നു,
അല്‍-അമീനെന്നുള്ള സ്ഥാനപ്പേര്‍ വന്നൂ-
തിരുനബി ത്വാഹാ...
ഹഖിൻ‍-നിലാവൊളി ത്വാഹാ...

(അഖില ലോകര്‍...

ഹിറാ ഗുഹയില്‍ പതിവായ്‌ നബി തപസ്സിരുന്നു ഏകനായ്‌,
വഹ്‌യുമായി ജിബ്‌രീലെത്തി അരുളി അന്ന്‌ ഇഖ്‌റഅ്‌
പ്രബോധനത്തിന്‍ പ്രഥമഘട്ടം പരീക്ഷണങ്ങള്‍ നിറഞ്ഞൂ...
മുശ്‌രിക്കുകൾ , മുനാഫിക്കുകൾ കുതന്ത്രവുമായ്‌ നിരന്നൂ..

(അഖില ലോകര്‍...

തൌഹീദിന്‍ പരിമളം പാരില്‍ പരത്തി,
ആരാധനക്കര്‍ഹന്‍ ഒരുവനെന്നോതി,
കേട്ട്‌ കുഫ്ഫാറുകള്‍ വാളൂരി നീങ്ങി-
നബിയെ വധിക്കാന്‍, തിരു -നബിയെ വധിക്കാൻ..

(അഖില ലോകര്‍...

പിറന്ന മക്കാ നഗരം വിട്ട്‌ ഹിജ്‌ റ പോവാനുറച്ചു.,
മഹമൂദരെ വരവേല്‍ക്കുവാന്‍ മദീനയണിഞ്ഞൊരുങ്ങി..
അഹദവന്റെ അനുഗ്രഹത്താല്‍ വ്യഥകളെല്ലാം ഒഴിഞ്ഞു,
ബദറിന്‍ പട-ക്കളത്തിലന്ന്‌ കുഫ്‌രിയത്തും വിറച്ചൂ..

(അഖില ലോകര്‍...

സത്യ സമത്വത്തിന്‍ പാതയൊരുക്കി,
സത്യ മതത്തിനെ സമ്പൂര്‍ണ്ണമാക്കി,
ഖുര്‍ആനിന്‍ സന്ദേശം മാനവര്‍ക്കേകി.,
ദീപം മറഞ്ഞൂ..
സ്നേഹ -ദൂതര്‍ മറഞ്ഞൂ...

(അഖില ലോകര്‍...

Read more...
മദീനയുടെ പാതയിൽ വന്നതിനു വളരെ നന്ദി..! അഭിപ്രായങ്ങൾ പ്രതീ‍ക്ഷിക്കുന്നു.

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP