കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...

>> Thursday, March 6, 2008


കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...
( ഒരു പ്രവാചക പ്രകീര്‍ത്തന കാവ്യം )

കണ്ണിലും കരളിലും പുണ്ണ്യറസൂല്‍...
നിനവിലും കനവിലും മുത്ത്‌ റസൂല്‍.
മക്കയിലുദിച്ച ത്വാഹ റസൂല്‍...
മദീനയില്‍ വിശ്രമം അന്ത്യ റസൂല്‍.

( കണ്ണിലും കരളിലും...

ആമിന-അബ്ദുല്ല ദമ്പതിമാരില്‍,
അല്ലാഹു കനിഞ്ഞുള്ള അരുമക്കനി ( 2 )
മക്കാ മണല്‍നാട്ടിലാകെയും വിശ്രുതന്‍,
അല്‍-അമീനായ മുഹമ്മദ്‌ റസൂല്‍. (2)

( കണ്ണിലും കരളിലും...

അഞ്ജത കൂരിരുള്‍ മൂടിയ ലോകത്ത്‌,
വിജ്ഞാന-പ്രഭയായ്‌ അവതരിച്ചു. (2)
സത്യ-സമാധാന തൌഹീദിന്‍ സന്ദേശം,
മാലോകര്‍ക്കേകീ മുഹമ്മദ്‌ റസൂല്‍. (2)

( കണ്ണിലും കരളിലും...

ഇഹ-പര ജീവിത പാതയിലെന്നും,
റൌളാ-ശരീഫിന്റെ തണലേല്‍ക്കുവാന്‍, (2)
ആശിച്ചിടുന്നു നിന്‍ ദാസന്മാര്‍ ഞങ്ങള്‍,
സാഫല്യമേകണേ സമദായോനേ..(2)

( കണ്ണിലും കരളിലും...( മുത്തിലും മുത്തായുദിത്ത റസൂല്‍ എന്ന ഗാനത്തിന്റെ രീതിയില്‍ ആലപിച്ചു നോക്കൂ )

Read more...
മദീനയുടെ പാതയിൽ വന്നതിനു വളരെ നന്ദി..! അഭിപ്രായങ്ങൾ പ്രതീ‍ക്ഷിക്കുന്നു.

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP