മലർവാടി

>> Thursday, February 25, 2010

ലോകത്തിനു മുഴുവൻ അനുഗ്രഹമായി പിറന്ന പുണ്യ റസൂലിന്റെ ജന്മദിനം വീണ്ടും ആഗതമാവുമ്പോൾ ആ അനുഗ്രഹത്തിനു സൃഷ്ടാവായ അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കാനും സൃഷ്ടികളോട് കരുണയുള്ളവരായി വർത്തിക്കാനും ഏവർക്കും കഴിയട്ടെ എന്ന പ്രാർത്ഥനയോടെ,
ഏവർക്കും നബിദിനാശംസകൾ


മക്കയില്‍ വിരിഞ്ഞ പൂവിതള്‍,
മദീനയെ മലര്‍വാടിയാക്കി.

മാലോകര്‍ക്കാകെ ആനന്ദമേകി,
മണ്ണിലും വിണ്ണിലും പരിമളം തൂകി.

സ്നേഹസ്വരൂപന്‍ ത്വാഹാ..
വിശ്വാസ ദീപം തെളിച്ചൂ..

കാരുണ്യക്കടലാം ദൂതര്‍,
കാലത്തിന്‍ വിളിയാളം കേട്ടു...

ജബലന്നൂരില്‍ തെളിഞ്ഞൂ..
സത്യമതത്തിന്‍ പ്രകാശം.

തൌഹീദിന്‍ കാഹളം മുഴങ്ങി..
ശിര്‍ക്കിന്‍-കൂടാരങ്ങള്‍ കിടുങ്ങീ..

സത്യത്തിന്‍ പൊന്‍പ്രഭ ചൊരിഞ്ഞൂ
സത്യ-നിഷേധികള്‍ വിറച്ചൂ..

സന്മാര്‍ഗ പാത തെളിഞ്ഞൂ..
സാത്താന്റെ കുടിലത പൊളിഞ്ഞൂ..

ശാശ്വത സമാധാന ശാന്തിമന്ത്രം,
സത്യ-മതത്തിന്‍ സംസ്ഥാപനം,
സമ്പൂര്‍ണ്ണമാക്കി മറഞ്ഞൂ താരകം !

സല്ലല്ലാഹു അലാ മുഹമ്മദ്‌ ,
സല്ല്ലല്ലാഹു അലൈഹിവ സല്ലം
( പൂങ്കാവനം മാസിക പ്രസിദ്ധീകരിച്ചത്‌ /റീപോസ്റ്റ് )


റബീഉൽ അവ്വൽ സംബന്ധിയായ ഒരു ചെറിയ ലേഖനം ‘ഒരു വസന്തം കൂടി’ ഇതിനൊപ്പം ചേർത്ത് വായിക്കുമല്ലോ !

Read more...
മദീനയുടെ പാതയിൽ വന്നതിനു വളരെ നന്ദി..! അഭിപ്രായങ്ങൾ പ്രതീ‍ക്ഷിക്കുന്നു.

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP